ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഗ്രീന്‍കാര്‍ഡ് ലഭ്യമാക്കുന്ന യുഎസ് ബില്‍ ; ഫീ അടച്ച് ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കാന്‍ പ്രതീക്ഷയോടെ ഐടി പ്രൊഫഷണലുകള്‍

ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഗ്രീന്‍കാര്‍ഡ് ലഭ്യമാക്കുന്ന യുഎസ് ബില്‍ ; ഫീ അടച്ച് ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കാന്‍ പ്രതീക്ഷയോടെ ഐടി പ്രൊഫഷണലുകള്‍
ആയിരക്കണക്കിന് പേരാണ് യുഎസില്‍ ഗ്രീന്‍കാര്‍ഡിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. അമേരിക്കയിലെ പെര്‍മനന്റ് റെസിഡന്‍സിയെന്ന മോഹവുമായി നിരവധി ഇന്ത്യക്കാരാണ് അമേരിക്കയില്‍ കഴിയുന്നത്. പുതിയ നിയമം പാസാക്കുന്നതോടെ ഫീ നല്‍കി ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കാനാകും.

ഗ്രീന്‍കാര്‍ഡ് അപേക്ഷനല്‍കി നീണ്ട ക്യൂവിന്റെ ഭാഗമായുള്ള നിരവധി പേര്‍ക്ക് ഇതു ഗുണം ചെയ്യും.

യുഎസ് കമ്പനികള്‍ക്ക് വിദഗ്ധരായ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ പുതിയ ഭേദഗതികള്‍ സഹായിക്കും. യുഎസിന് പുറത്തു നിന്നുള്ളവര്‍ ഇനി വിദഗ്ധരെ തട്ടിയെടുക്കില്ലെന്ന് ചുരുക്കം.

മൂന്നു ലക്ഷം ഇന്ത്യക്കാരാണ് യുഎസില്‍ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡിനായി ക്യൂവിലുള്ളത്. നിലവിലുള്ള രീതി അനുസരിച്ച് ഇവര്‍ക്കു മുഴുവന്‍ ഗ്രീന്‍കാര്‍ഡ് നല്‍കാന്‍ 150 വര്‍ഷം വേണ്ടിവരുമെന്നാണ് കണക്ക്. ഏതായാലും കാത്തിരിപ്പിന് നീളം കൂടുമ്പോള്‍ നിരാശരാകുന്നവര്‍ക്ക് പുതിയ തീരുമാനം ആശ്വാസകരമാണ്.

EB5 വിഭാഗത്തിന് (കുടിയേറ്റ നിക്ഷേപകര്‍) ഫീസ് 50,000 ഡോളറാണ്. ഈ വ്യവസ്ഥകള്‍ 2031 ല്‍ അവസാനിക്കുമെന്ന് ഫോര്‍ബ്‌സ് മാസിക റിപ്പോര്‍ട്ട് ചെയ്തു. ഒരു യുഎസ് പൗരന്റെ സ്‌പോണ്‍സറുടെ കീഴില്‍ വരുന്ന കുടിയേറ്റക്കാരന് രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ പ്രൈയോരിറ്റി ഡേറ്റ് ഉള്ളവര്‍ക്ക് ഒരു ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള ഫീസ് 2500 ഡോളറാണ്.

ഒരു അപേക്ഷകന്റെ മുന്‍ഗണനാ തീയതി രണ്ട് വര്‍ഷത്തിനുള്ളില്‍ അല്ലെങ്കിലും സപ്ലിമെന്റ് ഫീസ് 1,500 ഡോളര്‍ ആയിരിക്കും. ഈ ഫീസ് അപേക്ഷകന്‍ നല്‍കുന്ന ഏതെങ്കിലും അഡ്മിനിസ്‌ട്രേറ്റീവ് പ്രോസസ്സിംഗ് ഫീസിന് പുറമേ ആയിരിക്കും.നിയമമാകുന്നതിനുമുമ്പ്, വ്യവസ്ഥകള്‍ ജുഡീഷ്യറി കമ്മിറ്റി, പ്രതിനിധിസഭ, സെനറ്റ് എന്നിവ പാസാക്കുകയും പ്രസിഡന്റിന്റെ ഒപ്പ് നല്‍കുകയും ചെയ്യണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Other News in this category



4malayalees Recommends