ടാങ്ക് ഫുള്‍ ആയിക്കഴിഞ്ഞാല്‍ കുറച്ച് വെള്ളം പുറത്തുപോകും. കുറച്ചുകൂടി വെള്ളം പുറത്തുപോയാലും ടാങ്കിന് ഒന്നും സംഭവിക്കാനില്ലെന്നും ; കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന കെ പി അനില്‍കുമാറിനെതിരെ കെ മുരളീധരന്‍

ടാങ്ക് ഫുള്‍ ആയിക്കഴിഞ്ഞാല്‍ കുറച്ച് വെള്ളം പുറത്തുപോകും. കുറച്ചുകൂടി വെള്ളം പുറത്തുപോയാലും ടാങ്കിന് ഒന്നും സംഭവിക്കാനില്ലെന്നും ; കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന കെ പി അനില്‍കുമാറിനെതിരെ കെ മുരളീധരന്‍
ടാങ്ക് ഫുള്‍ ആയിക്കഴിഞ്ഞാല്‍ കുറച്ച് വെള്ളം പുറത്തുപോകും. കുറച്ചുകൂടി വെള്ളം പുറത്തുപോയാലും ടാങ്കിന് ഒന്നും സംഭവിക്കാനില്ലെന്നും' കെ മുരളീധരന്‍ എംപി. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന കെപി അനില്‍കുമാറിനെ പരിഹസിച്ചാണ് മുരളീധരന്റെ പരാമര്‍ശം. ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തു. ഇനി അതിനെക്കുറിച്ച് കൂടുതല്‍ പറയേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക വന്നപ്പോള്‍ പെട്ടിതൂക്കികളും കൂട്ടിക്കൊടുപ്പുകാരും എന്നാണ് അനില്‍ കുമാര്‍ പ്രതികരിച്ചത്. അങ്ങനെ പറയുന്ന ഒരാള്‍ക്കെതിരെ നടപടിയെടുക്കാതെ പിന്നെ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കാനാവുമോയെന്ന് മുരളീധരന്‍ ചോദിച്ചു.

മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് വിടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ടാങ്ക് ഫുള്‍ ആയിക്കഴിഞ്ഞാല്‍ കുറച്ച് വെള്ളം പുറത്തുപോകും. കുറച്ചുകൂടി വെള്ളം പുറത്തുപോയാലും ടാങ്കിന് ഒന്നും സംഭവിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയവര്‍ പറയുന്ന ഒന്നിനോടും മറുപടി പറയേണ്ട ബാധ്യത കോണ്‍ഗ്രസിനില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു.

ഇന്ന് രാവിലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കെപി അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടതായി പ്രഖ്യാപിച്ചത്. നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു രാജി പ്രഖ്യാപനം.

Other News in this category



4malayalees Recommends