സെറ്റില്‍ ആദ്യം പോയപ്പോള്‍ ദിലീപേട്ടനെ തിരിച്ചറിഞ്ഞില്ല ; മന്യ പറയുന്നു

സെറ്റില്‍ ആദ്യം പോയപ്പോള്‍ ദിലീപേട്ടനെ തിരിച്ചറിഞ്ഞില്ല ; മന്യ പറയുന്നു
സിനിമയില്‍ സജീവമല്ലെങ്കിലും ഇന്നും ഏറെ ആരാധകരുള്ള താരമാണ് മന്യ. ജോക്കര്‍ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്. കുഞ്ഞിക്കൂനന്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ദിലീപിനെ തിരിച്ചറിയാതെ പോയ നിമിഷത്തെ കുറിച്ചാണ് മന്യ ഇപ്പോള്‍ പറയുന്നത്.

താന്‍ കുഞ്ഞിക്കൂനന്റെ സെറ്റില്‍ ആദ്യം പോയപ്പോള്‍ ദിലീപേട്ടനെ തിരിച്ചറിഞ്ഞില്ല എന്ന് മന്യ പറയുന്നു. അദ്ദേഹം കുഞ്ഞിക്കൂനനായുളള മേക്കോവറിലായിരുന്നു. സെറ്റില്‍ വെച്ച് താന്‍ ദിലീപേട്ടനെ മറികടന്ന് നടന്നു. ചിത്രത്തിലെ കഥാപാത്രത്തിനായി ആ ഒരു ശരീരഭാഷ ലഭിക്കാന്‍ മണിക്കൂറുകളോളം വളരെ ക്ഷമയോടെ ദിലീപേട്ടന്‍ പ്രോസ്‌തെറ്റിക്ക് മേക്കപ്പിനായി ഇരുന്നു കൊടുത്തിരുന്നു.

ആ കഥാപാത്രത്തിനായി അദ്ദേഹം തന്റെ എറ്റവും മികച്ചത് തന്നെയാണ് പുറത്തെടുത്തത്. കുഞ്ഞിക്കൂനന്‍ പല ഭാഷകളിലായി റീമേക്ക് ചെയ്‌തെങ്കിലും ദിലീപേട്ടന്‍ തന്നെയാണ് എറ്റവും മികച്ചത്. അദ്ദേഹം വളരെയധികം സമര്‍പ്പണത്തോടെയാണ് ആ റോള്‍ ചെയ്തത് എന്നും മന്യ അഭിമുഖത്തില്‍ പറഞ്ഞു.

Other News in this category4malayalees Recommends