ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ ' ഏറ്റുമുട്ടലില്‍ വെടിവച്ചു 'കൊല്ലുമെന്ന് മന്ത്രി

ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ ' ഏറ്റുമുട്ടലില്‍ വെടിവച്ചു 'കൊല്ലുമെന്ന് മന്ത്രി
തെലങ്കാനയില്‍ ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടി വെടിവച്ചു കൊലപ്പെടുത്തുമെന്ന് മന്ത്രി. പീഡന കേസിലെ പ്രതിയെ തീര്‍ച്ചയായും പിടിച്ചിരിക്കും. അറസ്റ്റിന് ശേഷം ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തും. തെലങ്കാന തൊഴില്‍ മന്ത്രാലയ വകുപ്പ് മന്ത്രി മല്ല റെഡ്ഡി പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിക്കുമെന്നും നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി മല്ല റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

സമാന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് രേവനാഥ് റെഡ്ഡിയും രംഗത്തുവന്നിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ പരാമര്‍ശം.

അതിനിടെ കുറ്റാരോപിതനായ വ്യക്തിയെ ഭുവനഗിരിയിലെ യാദ്രിയില്‍ നിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് സൂചന നല്‍കുന്നു. സെപ്തംബര്‍ 9നാണ് സൈദാബാദില്‍ കേസിന് ആസ്പദമായ സംഭവം. 27 വയസുകാരനായ പ്രതി അയല്‍വാസിയായ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. വൈകുന്നേരം 5 മണി മുതല്‍ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം അടുത്തവീട്ടില്‍ നിന്ന് കണ്ടെത്തിയത്. പരിശോധനയില്‍ കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തി.

Other News in this category4malayalees Recommends