അല്‍ഖ്വയ്ദയെ ഇനിയും ഭയക്കണം, രണ്ടുവര്‍ഷത്തിനുള്ളില്‍ ഒരു ആക്രമണം യുഎസ് പ്രതീക്ഷിക്കണം ; അഫ്ഗാനിസ്ഥാന്‍ തീവ്രവാദികള്‍ക്ക് 'വിളനിലമാകും' ; മുന്നറിയിപ്പുമായി യുഎസ് ഇന്റലിജന്‍സ്

അല്‍ഖ്വയ്ദയെ ഇനിയും ഭയക്കണം, രണ്ടുവര്‍ഷത്തിനുള്ളില്‍ ഒരു ആക്രമണം യുഎസ് പ്രതീക്ഷിക്കണം ; അഫ്ഗാനിസ്ഥാന്‍ തീവ്രവാദികള്‍ക്ക് 'വിളനിലമാകും' ; മുന്നറിയിപ്പുമായി യുഎസ് ഇന്റലിജന്‍സ്
അല്‍ഖ്വയ്ദയെന്ന തീവ്രവാദ ഗ്രൂപ്പിനെ ഇനി നിസാരമായി കാണാന്‍ യുഎസ് തയ്യാറാകില്ല. വലിയൊരു മുറിവുണ്ടാക്കി രാജ്യത്തെ മുഴുവന്‍ വെല്ലുവിളിച്ച അല്‍ഖ്വയ്ദ ഇനി കൂടുതല്‍ ശക്തരാകുമെന്നാണ് യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ തന്നെ മറ്റൊരു ഭീകരാക്രമണം അല്‍ഖ്വയ്ദയില്‍ നിന്ന് പ്രതീക്ഷിക്കാമെന്നാണ് മുതിര്‍ന്ന ഇന്റലിജന്‍സ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണം അല്‍ഖ്വയ്ദയെ കരുത്തരാക്കുമെന്നാണ് മുന്നറിയിപ്പ്. അഫ്ഗാന്‍ മണ്ണില്‍ നിന്ന് തീവ്രവാദത്തിന്റെ വലിയൊരു തിരിച്ചടി ലോകം പ്രതീക്ഷിക്കണം. മുസ്ലീം തീവ്ര മനോഭാവമുള്ള ഒരു കൂട്ടം പേര്‍ ചേര്‍ന്ന് യുഎസ് വിരോധമുണ്ടാക്കി വലിയ ആക്രമണങ്ങള്‍ക്കായി കരുക്കള്‍ നീക്കുകയാണ്. താലിബാന്‍ ഭരണത്തില്‍ അഫ്ഗാനിസ്ഥാനുള്ളില്‍ തന്നെ പല ഗ്രൂപ്പുകള്‍ ഉണ്ടാകുമെന്നും അല്‍ഖ്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ തീവ്രവാദികള്‍ ശ്രമിക്കുമെന്നും യുഎസിന് ആശങ്കയുണ്ട്.

അഫ്ഗാനില്‍ എന്ത് സംഭവിക്കുമെന്ന് ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണ്. യുഎസ് ട്രൂപ്പ് വിടവാങ്ങുന്നതിന് മുമ്പ് കാബൂളില്‍ നടന്ന ഭീകരാക്രമണം തന്നെ ഇവിടത്തെ തീവ്രവാദ വളര്‍ച്ച വ്യക്തമാക്കുന്നതാണ്. യെമന്‍, സൊമാലിയ, സിറിയ, ഇറാഖ്.. ഇങ്ങനെ നീണ്ട രാജ്യങ്ങളില്‍ സംഭവിച്ച ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്.

യുഎസില്‍ തന്നെ ആഭ്യന്തരമായി ആക്രമണങ്ങള്‍ നടത്താനും സാധ്യത തള്ളികളയാനാകില്ല. അതീവ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരും. കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും അല്‍ഖ്വയ്ദയുടെ ഭീഷണി രാജ്യത്ത് ഇനി അഭിമുഖീകരിക്കേണ്ടിവരുമെന്ന് യുഎസ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

Other News in this category4malayalees Recommends