കാനഡയില്‍ ഇന്ത്യന്‍ കുടുംബത്തിന് നേര്‍ക്ക് അക്രമം; മിസിസൗഗയില്‍ പൂജ നടത്തവെ മര്‍ദ്ദിക്കുകയും, രക്ഷപ്പെടാന്‍ ശ്രമിക്കവെ കല്ലെറിയുകയും ചെയ്തു; വിദ്വേഷ അക്രമങ്ങള്‍ അനുവദിക്കില്ലെന്ന് പോലീസ്

കാനഡയില്‍ ഇന്ത്യന്‍ കുടുംബത്തിന് നേര്‍ക്ക് അക്രമം; മിസിസൗഗയില്‍ പൂജ നടത്തവെ മര്‍ദ്ദിക്കുകയും, രക്ഷപ്പെടാന്‍ ശ്രമിക്കവെ കല്ലെറിയുകയും ചെയ്തു; വിദ്വേഷ അക്രമങ്ങള്‍ അനുവദിക്കില്ലെന്ന് പോലീസ്

കാനഡയിലെ പാര്‍ക്കില്‍ ചെറിയ മതപരമായ പൂജ നടത്തിയ ഇന്ത്യന്‍ കുടുംബത്തിന് നേര്‍ക്ക് അക്രമം നടന്നതായി റിപ്പോര്‍ട്ടുകള്‍. ഹൈന്ദവവിശ്വാസിയായ 44-കാരനും, ഇദ്ദേഹത്തിന്റെ കുടുംബവും മിസിസൗഗാ നഗരത്തിലെ സ്ട്രീറ്റ്‌സ്‌വില്ലെ പാര്‍ക്കില്‍ മതപരമായ ചടങ്ങ് നടത്തവെയാണ് രണ്ട് കൗമാരക്കാര്‍ അരികിലെത്തി അസഭ്യം വിളിക്കാന്‍ തുടങ്ങിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.


ഇതിന് പിന്നാലെ അക്രമത്തിലേക്ക് തിരിഞ്ഞ കൗമാരക്കാര്‍ കല്ലുകള്‍ എറിയുകയും ചെയ്തു. കുടുംബത്തെ കൂട്ടി പാര്‍ക്കില്‍ നിന്നും ഓടിരക്ഷപ്പെട്ട ഇന്ത്യന്‍ കുടുംബം സഞ്ചരിച്ച കാറിന് നേര്‍ക്കും കല്ലേറ് നടന്നു. അക്രമത്തില്‍ ഇവരുടെ കാറിനും കേടുപാട് സംഭവിച്ചു. 44-കാരന് ഏറ്റ പരുക്കുകള്‍ക്ക് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു. എന്നിരുന്നാലും പരുക്കുകള്‍ ഗുരുതരമല്ല. ഭാര്യക്കും, രണ്ട് കുട്ടികള്‍ക്കും പരുക്കുകളില്ലാതെ രക്ഷപ്പെടാന്‍ സാധിച്ചു.

ഇത്തരം വിദ്വേഷപരമായ കുറ്റകൃത്യങ്ങള്‍ അനുവദിക്കില്ലെന്ന് പീല്‍ പോലീസ് മേധാവി നിഷാന്‍ ദുരയൈപ്പാ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പീല്‍ മേഖലയിലെ വൈവിധ്യവും, സംസ്‌കാരവുമാണ് ഇവിടുത്തെ ശക്തി. ഒരാളുടെ വിശ്വാസം സമാധാനപരമായും, സുരക്ഷിതമായും ആചരിച്ചാനുള്ള അധികാരം കാനഡ നല്‍കുന്നുണ്ട്. വിദ്വേഷത്തോടെ ഇത്തരം അക്രമങ്ങള്‍ നടത്തുന്നത് അനുവദിക്കില്ല, പോലീസ് മേധാവി പറഞ്ഞു.

16, 18 വയസ്സ് പ്രായത്തിലുള്ളവരാണ് അക്രമികളെന്ന് പോലീസ് പറഞ്ഞു. ഒരു വെള്ളക്കാരനും, രണ്ടാമത്തെ ആള്‍ ഏഷ്യന്‍ വംശജനുമാണ്. പ്രതികളെ പിടികൂടാന്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ് അധികൃതര്‍.

ഇന്ത്യയില്‍ കര്‍ഷക പ്രതിഷേധങ്ങള്‍ ആരംഭിച്ചതിന് പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യക്കാരെ ലക്ഷ്യംവെച്ച് അക്രമങ്ങള്‍ നടക്കുന്നുണ്ട്. കാനഡയില്‍ ഹോളി ആഘോഷിക്കാനെത്തിയ ഇന്ത്യന്‍ വംശജരെ നൂറോളം പ്രതിഷേധക്കാര്‍ ചേര്‍ന്ന് തടഞ്ഞ സംഭവം കഴിഞ്ഞ ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Other News in this category4malayalees Recommends