ലാ നിനാ പ്രതിഭാസം ഇരട്ടിയാകും, ഓസ്‌ട്രേലിയയില്‍ വെള്ളപ്പൊക്കം രൂക്ഷമാകും; നോര്‍ത്ത്, ഈസ്റ്റ് സ്‌റ്റേറ്റുകളില്‍ കാലാവസ്ഥ കടുപ്പമാകുമെന്നും മുന്നറിയിപ്പ്; 70% അധികമഴ പെയ്തിറങ്ങാന്‍ സാധ്യത?

ലാ നിനാ പ്രതിഭാസം ഇരട്ടിയാകും, ഓസ്‌ട്രേലിയയില്‍ വെള്ളപ്പൊക്കം രൂക്ഷമാകും; നോര്‍ത്ത്, ഈസ്റ്റ് സ്‌റ്റേറ്റുകളില്‍ കാലാവസ്ഥ കടുപ്പമാകുമെന്നും മുന്നറിയിപ്പ്; 70% അധികമഴ പെയ്തിറങ്ങാന്‍ സാധ്യത?

ഓസ്‌ട്രേലിയയില്‍ ഇക്കുറി കൊടുങ്കാറ്റ് സീസണില്‍ വെള്ളപ്പൊക്കം നേരിടാന്‍ തയ്യാറായിരിക്കണമെന്ന മുന്നറിയിപ്പുമായി ബ്യൂറോ ഓഫ് മീറ്റിയോറോളജി. ലാ നിനാ പ്രതിഭാസം രൂപപ്പെടാനുള്ള സാധ്യത ഇരട്ടിയായതോടെയാണ് ഈ മുന്നറിയിപ്പ്. ലാ നിനാ പ്രതിഭാസം മൂലം നോര്‍ത്ത്, ഈസ്റ്റ് ഓസ്‌ട്രേലിയന്‍ മേഖലകളില്‍ സ്പ്രിംഗ്, സമ്മര്‍ സീസണുകളില്‍ ശരാശരിക്ക് മുകളില്‍ മഴ പെയ്‌തേക്കുമെന്നും പ്രവചനമുണ്ട്.


നിലവിലെ മോഡലിംഗ് അനുസരിച്ച് ലാ നിനാ രൂപപ്പെടാനുള്ള സാധ്യത ഇരട്ടിയാണെന്ന് ബോം ക്ലൈമാറ്റോളജിസ്റ്റ് ടമിക ടിഹേമാ പറഞ്ഞു. 'ലാ നിനാ ഉണ്ടാകുമെന്ന് ഗ്യാരണ്ടി പറയുന്നില്ല. എന്നിരുന്നാലും ഇതിനുള്ള സാധ്യത ഏകദേശം 50 ശതമാനമാണ്. ബ്യൂറോ ഉപയോഗിക്കുന്ന പകുതിയോളം കാലാവസ്ഥാ മോഡലും ലാ നിനാ രൂപീകരണത്തിലേക്ക് വിരല്‍ചൂണ്ടുന്നു', അവര്‍ പറഞ്ഞു.

വര്‍ഷത്തിലെ ബാക്കിയുള്ള മാസങ്ങളില്‍ ശരാശരിക്ക് മുകളില്‍ മഴ പെയ്യാനുള്ള സാധ്യതയിലേക്ക് ഇത് വഴിതുറന്നേക്കാം. ഇതോടെ വെള്ളപ്പൊക്ക സാധ്യതയും വര്‍ദ്ധിക്കും. ഈസ്റ്റേണ്‍ ന്യൂ സൗത്ത് വെയില്‍സ്, ഈസ്റ്റേണ്‍ വിക്ടോറിയ, നോര്‍ത്തേണ്‍ ടാസ്മാനിയ, സൗത്ത് വെസ്റ്റ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ, നോര്‍ത്തേണ്‍ ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ മണ്ണിന്റൈ ഈര്‍പ്പം ശരാശരിക്കും മുകളിലാണെന്നും ടിഹേമ കൂട്ടിച്ചേര്‍ത്തു.

ഈര്‍പ്പമുള്ള മണ്ണിലേക്ക് മഴ പതിവിലും കൂടുതലായി പെയ്യുമ്പോള്‍ വെള്ളപ്പൊക്ക സാധ്യതയും അധികമാകും. സാധാരണ പെയ്യുന്നതിലും അധികമായി മഴ പെയ്യാനുള്ള സാധ്യത 70% കൂടുതലാണെന്നും കാലാവസ്ഥാ വിദഗ്ധ വ്യക്തമാക്കി. ലോക്ക്ഡൗണും, മറ്റ് ആരോഗ്യ പ്രതിരോധ നടപടികളും നിലനില്‍ക്കുന്നതിനാല്‍ കാലാവസ്ഥാ പ്രശ്‌നങ്ങളെ നേരിടാനുള്ള നടപടികളും നേരത്തെ ഒരുക്കേണ്ട അവസ്ഥയുണ്ട്.

എല്‍ നിനോ, ലാ നിനാ പ്രതിഭാസങ്ങള്‍ രൂപപ്പെടുന്നതിന്റെ ആധിക്യവും വര്‍ദ്ധിക്കുമെന്നാണ് ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. ഇതുകൊണ്ട് തന്നെ ഓസ്‌ട്രേലിയയിലെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്ന മഴയില്‍ ഏറ്റക്കുറച്ചിലുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.
Other News in this category



4malayalees Recommends