പ്രധാനമന്ത്രി മോദിയ്ക്ക് ' അമേരിക്കയില്‍ ഉറക്കമില്ലാത്ത രാത്രികളാകും ' വെല്ലുവിളിയുമായി ഖാലിസ്ഥാന്‍ സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ്

പ്രധാനമന്ത്രി മോദിയ്ക്ക് ' അമേരിക്കയില്‍ ഉറക്കമില്ലാത്ത രാത്രികളാകും ' വെല്ലുവിളിയുമായി ഖാലിസ്ഥാന്‍ സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ്
പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയില്‍ സന്ദര്‍ശനം നടത്താനിരിക്കേ വെല്ലുവിളിയുമായി ഖാലിസ്ഥാന്‍ സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് രംഗത്ത്.

അമേരിക്കയില്‍ മോദിയ്ക്ക് ഉറക്കമില്ലാത്ത രാത്രികളാകുമെന്ന് സംഘടനയുടെ തലവന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉച്ചകോടിയിലും ഉന്നതതല വിഭാഗത്തിന്റെ മീറ്റിങ്ങിലുമായി പങ്കെടുക്കാന്‍ അമേരിക്കയിലെത്തുന്ന മോദിയ്‌ക്കെതിരെ വൈറ്റ് ഹൗസിന് പുറത്ത് പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണിവര്‍.

കര്‍ഷകര്‍ക്കെതിരായ തീരുമാനങ്ങളാണ് പ്രതിഷേധത്തിന് കാരണമെന്നും ഫാര്‍മേഴ്‌സ് ബില്ലിനെതിരായ പ്രതിഷേധത്തെ ഗൗനിക്കാത്ത സര്‍ക്കാരിനെതിരെ ശക്തമായി പ്രതിഷേധക്കുമെന്നുമാണ് സംഘടന പറയുന്നത്.

പ്രധാനമന്ത്രിയ്ക്ക് അമേരിക്കയില്‍ ഉറക്കമില്ലാത്ത രാത്രിയാകും, എസ്എഫ്‌ജെയിലെ ജനറല്‍ കൗണ്‍സില്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ പറഞ്ഞു.

പ്രധാനമന്ത്രിയ്‌ക്കെതിരെ പ്രതിഷേധിക്കാനായി ഐഎസ്‌ഐ ഉള്‍പ്പെടെ ചേര്‍ന്ന് ഖാലിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ ചില പദ്ധതികള്‍ സ്വരുകൂട്ടുകയും വാട്‌സ്ആപ് കൂട്ടായ്മ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയ്‌ക്കെതിരെ ആന്റി ഇന്ത്യ ആക്ടിവിസ്റ്റുകളാകാന്‍ യുവത്വത്തെ പ്രോത്സാഹിപ്പിക്കുന്ന നീക്കങ്ങളും ഈ സംഘടന നടത്തുന്നുണ്ട്. സിഖ്‌സ് ഫോര്‍ ജസ്റ്റിസ് 2019 ജൂലൈ 10ന് ഇന്ത്യന്‍ സര്‍ക്കാര്‍ ബാന്‍ ചെയ്തിരുന്നു.

സെപ്തംബര്‍ 24ന് പ്രധാനമന്ത്രി യുഎസില്‍ എത്തിച്ചേരും. നേതാക്കളുമായി നിര്‍ണ്ണായക ചര്‍ച്ചയ്ക്കും ഉച്ചകോടിയില്‍ പങ്കെടുക്കാനുമാണ് അദ്ദേഹം എത്തുന്നത്.

Other News in this category4malayalees Recommends