ചൈനയുടെ ഇന്‍ഡോ പസിഫിക് സമുദ്രത്തിലെ ആധിപത്യം അവസാനിപ്പിക്കാന്‍ സൈനീക സഖ്യമൊരുങ്ങുന്നു ; യുഎസും യുകെയും ഓസ്‌ട്രേലിയയും കൈകോര്‍ക്കുമ്പോള്‍ ചൈനയ്ക്ക് 'തിരിച്ചടി'

ചൈനയുടെ ഇന്‍ഡോ പസിഫിക് സമുദ്രത്തിലെ ആധിപത്യം അവസാനിപ്പിക്കാന്‍ സൈനീക സഖ്യമൊരുങ്ങുന്നു ; യുഎസും യുകെയും ഓസ്‌ട്രേലിയയും കൈകോര്‍ക്കുമ്പോള്‍ ചൈനയ്ക്ക് 'തിരിച്ചടി'
യുഎസും യുകെയും ഓസ്‌ട്രേലിയയും സൈനീക സഖ്യത്തിനൊരുങ്ങി ഇന്‍ഡോ പസമ്പഫിക് സമുദ്രത്തിലെ സുരക്ഷ ശക്തമാക്കുന്നു. ചൈനയുടെ ആധിപത്യത്തിന് തിരിച്ചടിയാകുന്നതാണ് പുതിയ നീക്കം.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ സഖ്യത്തിന് രൂപം നല്‍കിയത്.AUKUS .

ഓസ്‌ട്രേലിയയുടെ ന്യൂക്ലിയര്‍ പവേഴ്‌സിന്റെ സബ്മറൈന്‍സില്‍ കൂടുതല്‍ ശ്രദ്ധ തിരിക്കുമെന്ന് സഖ്യം തീരുമാനിച്ചു. സൗത്ത് ഓസ്‌ട്രേലിയന്‍ സ്‌റ്റേറ്റായ അഡെലൈഡിലായിരിക്കും സബ്മറൈനുകളെന്ന് മൊറിസണ്‍ വ്യക്തമാക്കി. യുഎസിന്റെയും യുകെയുടേയും പിന്തുണയോടെയാണ് പൂര്‍ത്തിയാക്കുക.

ഏതായാലും പുതിയ സഖ്യത്തില്‍ ചൈന നിരാശയിലാണ്. യുഎസിന്റെ താത്പര്യങ്ങള്‍ പസഫിക് സമുദ്രത്തില്‍ നടപ്പാക്കാനുള്ള നീക്കങ്ങള്‍ നടത്തുകയാണ് ബൈഡനെന്നാണ് ചൈനയുടെ വിമര്‍ശനം.

ചൈനയുടെ സ്വാധീനവും മിലിറ്ററി യൂണിറ്റ് നിര്‍മ്മാണവും തായ്വാനിലുള്ള അധിനിവേശവും ഉള്‍പ്പെടെ നേരത്തെ മുതല്‍ ചര്‍ച്ചയായിട്ടുണ്ട്.

ഓസ്‌ട്രേലിയ ,ഇന്ത്യ,ജപ്പാന്‍, യുഎസ് എന്നിവരുടെ ക്വാഡ് മീറ്റിങ്ങിന് പിന്നാലെയാണ് പുതിയ സഖ്യം.

ഏതായാലും വരും ദിവസങ്ങളില്‍ സഖ്യത്തിന്റെ തീരുമാനത്തില്‍ ചൈനയെടുക്കുന്ന സമീപനം നിര്‍ണ്ണായകമാകും.

Other News in this category4malayalees Recommends