അമിത് നാരംഗ് ഒമാനിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി

അമിത് നാരംഗ് ഒമാനിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി
ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍ സ്ഥാനമൊഴിയുന്നു. മാലദ്വീപിലെ ഹൈകമീഷണറായാണ് പുതിയ നിയമനം. അമിത് നാരംഗ് ആണ് ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍.

2001ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വിസില്‍ ചേര്‍ന്ന നാരംഗ് നിലവില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായാണ്. പബ്ലിസിറ്റി ഡിവിഷനിലൂടെയാണ് അമിത് നാരംഗ് വിദേശകാര്യ മന്ത്രാലയത്തില്‍ കരിയര്‍ തുടങ്ങുന്നത്. 2003ല്‍ ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസിയില്‍ നിയമിതനായി. സാമ്പത്തിക, വാണിജ്യ വിഭാഗത്തിലാണ് പ്രവര്‍ത്തിച്ചത്. 20072010 വരെ തായ്‌പേയിലെ ഇന്ത്യ തായ്‌പേയ് അസോസിയേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് മുനു മഹാവര്‍ സ്ഥാനമൊഴിയുന്നത്.

Other News in this category



4malayalees Recommends