ഇറക്കുമതിയും കയറ്റുമതിയും ചയ്യുന്ന മൃഗങ്ങളെ ക്വാറന്റീന്‍ ചെയ്യാന്‍ കേന്ദ്രം നിര്‍മ്മിച്ച് ഖത്തര്‍

ഇറക്കുമതിയും കയറ്റുമതിയും ചയ്യുന്ന മൃഗങ്ങളെ ക്വാറന്റീന്‍ ചെയ്യാന്‍ കേന്ദ്രം നിര്‍മ്മിച്ച് ഖത്തര്‍
ഇറക്കുമതി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന മൃഗങ്ങളെ ക്വാറന്റീന്‍ ചെയ്യുന്നതിന് ഖത്തര്‍ രണ്ട് പടുകൂറ്റന്‍ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നു. ഹമദ് തുറമുഖത്തിന് സമീപം മിസഈദിലും അല്‍ റുവൈസ് തുറമുഖത്തിന് സമീപം അല്‍ ശമാലിലും നിര്‍മിക്കുന്ന കേന്ദ്രങ്ങളുടെ പണി മാസങ്ങള്‍ക്കകം പൂര്‍ത്തിയാവും.

മേഖലയില്‍ തന്നെ ഏറ്റവും ആധുനിക സംവിധാനങ്ങളോട് കൂടി നിര്‍മിക്കുന്ന ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ രാജ്യത്തെ കയറ്റുമതി, ഇറക്കുമതി ശേഷിയെ വലിയ തോതില്‍ സഹായിക്കും. മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിന് സുപ്രധാന പങ്ക് വഹിക്കുന്നതാവും ഇവ. ഇറക്കമുതി ചെയ്യുന്ന മൃഗങ്ങള്‍ രാജ്യത്തേക്ക് പ്രവേശിക്കും മുമ്പ് തന്നെ പരിശോധിച്ച് ഉറപ്പ് വരുത്താന്‍ ഈ കേന്ദ്രങ്ങള്‍ സഹായിക്കും.

Other News in this category



4malayalees Recommends