മഹാമാരിയുടെ പ്രത്യാഘാതം അകറ്റാന്‍ വിദേശ ജോലിക്കാര്‍ക്ക് മുന്നില്‍ വാതില്‍ തുറന്ന് ഓസ്‌ട്രേലിയ; സാമ്പത്തിക തിരിച്ചുവരവിന് സ്‌പെഷ്യല്‍ വിസ; കാലാവധി 10 മാസം

മഹാമാരിയുടെ പ്രത്യാഘാതം അകറ്റാന്‍ വിദേശ ജോലിക്കാര്‍ക്ക് മുന്നില്‍ വാതില്‍ തുറന്ന് ഓസ്‌ട്രേലിയ; സാമ്പത്തിക തിരിച്ചുവരവിന് സ്‌പെഷ്യല്‍ വിസ; കാലാവധി 10 മാസം

അടുത്ത 10 മാസത്തിനിടെ ഓസ്‌ട്രേലിയ നൂറുകണക്കിന് വിദേശ ജോലിക്കാരെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുന്നു. മഹാമാരിക്ക് ശേഷം രാജ്യത്തെ തിരിച്ചുവരവിന്റെ പാതയില്‍ എത്തിക്കാനുള്ള യാത്രാ ഇളവുകളാണ് സര്‍ക്കാര്‍ സൃഷ്ടിക്കുന്ന പുതിയ വിസ വഴി ലഭ്യമാക്കുന്നത്. സ്വദേശികളായ പൗരന്‍മാര്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങി കിടക്കവെയാണ് ഈ ഇളവ്.


ഓസ്‌ട്രേലിയയിലെ ബിസിനസ്സുകള്‍ക്ക് ആവശ്യമായ ജോലിക്കാരെ എത്തിക്കാനാണ് വിസ യോഗ്യതകളില്‍ ഇളവ് അനുവദിക്കുന്നത്. താല്‍ക്കാലിക ആക്ടിവിറ്റി പോസ്റ്റ് കോവിഡ്-19 ഇക്കണോമിക് റിക്കവറി ഈവന്റ് വിസ പ്കരാമാണ് 500 ഇളവുകള്‍ അനുവദിക്കാന്‍ ഓസ്‌ട്രേലിയ ഒരുങ്ങുന്നത്. അടുത്ത 10 മാസത്തിനിടെയാണ് ഈ വിസ അനുവദിക്കുന്നത്. ഇതിന് ശേഷം പ്രോഗ്രാം നിര്‍ത്തലാക്കും.

'മികച്ച യോഗ്യതയുള്ളവരെ ഓസ്‌ട്രേലിയയിലേക്ക് ആകര്‍ഷിച്ച് സാമ്പത്തിക തിരിച്ചുവരവ് ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം', ഹോം അഫയേഴ്‌സ് മന്ത്രി കാരെണ്‍ ആന്‍ഡ്രൂസ് പറഞ്ഞു. തിരിച്ചുവരുന്ന ഓസ്‌ട്രേലിയക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. എന്നിരുന്നാലും നിക്ഷേപങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയാണ് ഓട്ടോമാറ്റിക് യാത്രാ ഇളവുകള്‍ നല്‍കുന്നത്', അദ്ദേഹം വ്യക്തമാക്കി.

2021 മാര്‍ച്ചില്‍ പൗരന്‍മാരല്ലാത്ത, താമസക്കാരല്ലാത്ത ആളുകളുടെ രാജ്യത്തേക്കുള്ള പ്രവേശനം ഓസ്‌ട്രേലിയ വിലക്കിയിരുന്നു. ഇതോടെ ചില സുപ്രധാന വ്യവസായ, സേവന മേഖലകളില്‍ യോഗ്യതയുള്ളവരുടെ ലഭ്യതക്കുറവ് നേരിട്ടു.

38,000 ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് കണക്ക്. അടുത്ത മാസങ്ങളിലായി അന്താരാഷ്ട്ര അറൈവലുകള്‍ 50% വെട്ടിച്ചുരുക്കിയിട്ടുണ്ട്. കൂടാതെ പൗരന്‍മാരല്ലാത്ത ആളുകള്‍ രാജ്യത്ത് പ്രവേശിച്ചാല്‍ പിന്നീട് രാജ്യം വിടാനും അനുവദിക്കുന്നില്ല.
Other News in this category4malayalees Recommends