കാനഡയില്‍ ഇന്ത്യക്കാരന്റെ കൊലപാതകം; പോലീസ് ഇപ്പോഴും അന്വേഷണം തുടരുന്നു; പ്രതിയുടെ പൊടിപോലുമില്ല; പുരോഗതിയുണ്ടെന്നും, ഉടന്‍ പിടികൂടുമെന്നും പോലീസ് ഭാഷ്യം

കാനഡയില്‍ ഇന്ത്യക്കാരന്റെ കൊലപാതകം; പോലീസ് ഇപ്പോഴും അന്വേഷണം തുടരുന്നു; പ്രതിയുടെ പൊടിപോലുമില്ല; പുരോഗതിയുണ്ടെന്നും, ഉടന്‍ പിടികൂടുമെന്നും പോലീസ് ഭാഷ്യം

കാനഡയിലെ ട്രൂറോയില്‍ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ പുരോഗതിയുള്ളതായി ട്രൂറോ പോലീസ്. ഇന്ത്യക്കാരനായ പ്രഭ്‌ജ്യോത് സിംഗ് കത്രിയാണ് കൊല്ലപ്പെട്ടത്.


പോലീസ് കേസില്‍ കൃത്യമായ അന്വേഷണം നടത്തിവരികയാണെന്നും, സിംഗ് കത്രിയുടെ കുടുംബവും, സുഹൃത്തുക്കളും, മാരിടൈം സിഖ് സൊസൈറ്റിയുമായും നിരന്തര സമ്പര്‍ക്കത്തിലാണെന്നും ട്രൂറോ പോലീസ് സര്‍വ്വീസസ് വ്യക്തമാക്കി.

'അന്വേഷണം നടക്കുന്നതിനാല്‍ കൊലപാതകത്തിന്റെ കാരണങ്ങള്‍ വെളിപ്പെടുത്താനോ, സംഭവത്തിലേക്ക് നയിച്ച വിഷയങ്ങളോ പറയാന്‍ കഴിയില്ല. കേസില്‍ എല്ലാ ഭാഗങ്ങളും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. ഈ കുറ്റകൃത്യത്തിന് പിന്നില്‍ വിദ്വേഷമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്', ട്രൂറോ പോലീസ് സര്‍വ്വീസസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സെപ്റ്റംബര്‍ 5ന് പുലര്‍ച്ചെയാണ് ട്രൂറോയിലെ റോബി സ്ട്രീറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ 23-കാരനായ സിംഗിനെ ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ ദിവസങ്ങള്‍ ഇത്ര പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തത് ഇന്ത്യന്‍ സമൂഹത്തിന് ആശങ്കയാകുന്നുണ്ട്.

കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാരെ സംരക്ഷിക്കാന്‍ തയ്യാറാകണമെന്ന് ടൊറന്റോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കനേഡിയന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ശരിയായ രീതിയില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടുമെന്ന് പ്രഖ്യാപിച്ചെങ്കിലും അന്വേഷണം ഫലം കണ്ടിട്ടില്ല.
Other News in this category



4malayalees Recommends