ബെല്‍ഫാസ്റ്റ് മലയാളിയും അങ്കമാലി സ്വദേശിയുമായ ജോബി തോമസിന്റെ പൊതുദര്‍ശനം ഇന്ന് വൈകീട്ട് നാലു മണി മുതല്‍ 9 മണിവരെ ; സംസ്‌കാരം നാളെ

ബെല്‍ഫാസ്റ്റ് മലയാളിയും അങ്കമാലി സ്വദേശിയുമായ ജോബി തോമസിന്റെ പൊതുദര്‍ശനം ഇന്ന് വൈകീട്ട് നാലു മണി മുതല്‍ 9 മണിവരെ ; സംസ്‌കാരം നാളെ
ഹൃദയാഘാതം മൂലം മരണത്തിന് കീഴടങ്ങിയ അങ്കമാലി സ്വദേശി ജോബി തോമസിന് ഇന്ന് ബെല്‍ഫാസ്റ്റ് മലയാളികള്‍ അന്ത്യോമപചാരം അര്‍പ്പിക്കും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജോബി തോമസ് മരണത്തിന് കീഴടങ്ങിയത്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ആ വേര്‍പാട്. ഇപ്പോഴിതാ അടുത്ത സുഹൃത്തുക്കള്‍ ചേര്‍ന്ന് ജോബിയ്ക്ക് വിട നല്‍കാന്‍ ഒരുങ്ങുകയാണ്.

ബയേര്‍ഡ്‌സ് ഫ്യൂണറല്‍ ഹോമില്‍ വൈകീട്ട് നാലു മണി മുതല്‍ രാത്രി 9 മണിവരെയാണ് പൊതു ദര്‍ശനം . വാഹന പാര്‍ക്കിങ് സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ അടുത്തുള്ള പബ്ലിക്ക് പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്യേണ്ടതാണ്. ബയേര്‍ഡ്‌സ് ഫ്യൂണറല്‍ ഹോമിന് എതിരെയുള്ള കോര്‍ട്ട്, അല്ലെങ്കില്‍ കാസില്‍മാള്‍ കാര്‍ പാര്‍ക്കിങ് സ്ഥലങ്ങള്‍ ഇതിനായി ഉപയോഗിക്കാവുന്നതാണ്. എത്തുന്നവരെല്ലാം കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതാണ്.

നാളെയാണ് സംസ്‌കാരം നടക്കുക. ജോബി തോമസിന്റെ മൃതദേഹം രാവിലെ ഏഴു മണിയോടെ വീട്ടിലെത്തിക്കും. ഒമ്പതു മണിക്കാണ് ഫ്യൂണറല്‍ സര്‍വീസ് ആരംഭിക്കുക. നാളെ ജോബിയുടെ വീട്ടിലെത്തുന്നവര്‍ അസ്ഡ, ലിഡില്‍ പാര്‍ക്കിങ് സ്ഥലങ്ങളാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ ഉപയോഗിക്കേണ്ടത്.

സെന്റ് ജോസഫ് ചര്‍ച്ചില്‍ രാവിലെ 10.30 ഓടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുകയും 11 മണിയോടെ ഫ്യൂണറല്‍ മാസ് തുടങ്ങുകയും ചെയ്യും. ഫാ പോള്‍ മോര്‍ലിയും ഫാ ജെയിന്‍ മണ്ണത്തുക്കാരനും ഫാ ജോ പാഴേപ്പറമ്പിലും ചേര്‍ന്നാണ് കുര്‍ബാന നയിക്കുക. ശേഷം 12.30 മുതല്‍ ഒരു മണിവരെ ദേവാലയത്തില്‍ പൊതുദര്‍ശന സൗകര്യം ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 1.15 ഓടെ ബെല്‍മോണ്ട് സെമിത്തേരിയില്‍ അവസാന പ്രാര്‍ത്ഥനയും സംസ്‌കാരവും നടക്കും.

പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം

Baird funeral home, 71 church street, An-trim

ജോബിയുടെ വീടിന്റെ വിലാസം

42 Ferrard Meadows ,Antrim

Other News in this category4malayalees Recommends