വൈകി ഉച്ചഭക്ഷണത്തിനെത്തിയ പിതാവിനെ തേടിയെത്തിയത് മകളുടെ മരണവാര്‍ത്ത ; 9ാം നിലയില്‍ നിന്ന് വീണുകിടക്കുന്ന മകളെ കണ്ട് ഞെട്ടി ആനന്ദ് സിങും കുടുംബവും

വൈകി ഉച്ചഭക്ഷണത്തിനെത്തിയ പിതാവിനെ തേടിയെത്തിയത് മകളുടെ മരണവാര്‍ത്ത ; 9ാം നിലയില്‍ നിന്ന് വീണുകിടക്കുന്ന മകളെ കണ്ട് ഞെട്ടി ആനന്ദ് സിങും കുടുംബവും
എന്നും എത്തുന്നതിനേക്കാള്‍ വൈകി ഉച്ചഭക്ഷണത്തിനായി എത്തിയ പിതാവിനെ തേടിയെത്തിയത് മകളുടെ മരണവാര്‍ത്ത. ഫ്‌ളാറ്റിലെ ലിഫ്റ്റിലേക്കു കയറുമ്പോഴാണ് പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ് പെട്ടെന്നൊരു ശബ്ദം കേട്ടത്. പിന്നാലെ സുരക്ഷാജീവനക്കാരന്റെ വിളിയും. എന്താണെന്നറിയാന്‍ അടുത്തേക്കു ചെന്നപ്പോഴാണ് സ്വന്തം മകള്‍ ഭവ്യാ സിങ്ങാണ് വീണു കിടക്കുന്നത് മനസിലായത്.

ഒന്‍പതാം നിലയില്‍നിന്ന് മകള്‍ താഴെ വീണുകിടക്കുന്നതു കണ്ട ഞെട്ടലിലാണ് ആനന്ദ് സിങ്ങും കുടുംബവും. വ്യാഴാഴ്ച സാധാരണ എത്തുന്നതില്‍നിന്ന് അല്പം വൈകിയാണ് ആനന്ദ് ഉച്ചഭക്ഷണത്തിനായി കവടിയാറിലെ ഫ്‌ളാറ്റിലെത്തിയത്. ഫ്‌ളാറ്റിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യയും ഇളയ മകളും അകത്തെ മുറിയിലായിരുന്നു. ഭവ്യ താഴേക്ക് വീണത് ഇവര്‍ അറിഞ്ഞിരുന്നില്ല. പിന്നീട് ബഹളം കേട്ടാണ് അവര്‍ അപകടവിവരം അറിയുന്നത്.

ഉച്ചയ്ക്ക് രണ്ടോടെ എന്തോ വീഴുന്ന ശബ്ദം കേട്ടാണ് ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരനായ ഗോപകുമാര്‍ ഓടിയെത്തിയത്. ഏതെങ്കിലും സാധനങ്ങള്‍ ഫ്‌ളാറ്റിനു മുകളില്‍നിന്നു വീണതാണെന്നാണ് കരുതിയത്. എന്നാല്‍, പെണ്‍കുട്ടിയാണ് വീണുകിടക്കുന്നതെന്നു കണ്ടതോടെ ഗോപകുമാറും പതറി. ഉടന്‍തന്നെ മറ്റുള്ളവരെ വിളിച്ചുകൂട്ടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു. പോലീസിന്റെ ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ദ്ധരും സാങ്കേതിക വിദഗ്ദ്ധരും ഫ്‌ളാറ്റിലെത്തി പരിശോധന നടത്തി.

അതേസമയം, എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് വീട്ടിലുള്ളവര്‍ക്കും സുരക്ഷാജീവനക്കാര്‍ക്കും വ്യക്തതയില്ല. സംഭവം ആരും നേരിട്ടു കണ്ടിട്ടില്ല. ഒന്‍പതാം നിലയിലെ ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍നിന്നാണ് വീണത്. ഇവിടത്തെ കൈവരിക്കും ഉയരമുണ്ട്. ബാല്‍ക്കണിയില്‍ ഒരു കേസര മാത്രമാണുണ്ടായിരുന്നത്. തൊട്ടടുത്ത ഫ്‌ളാറ്റുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അപകടമുണ്ടായതെങ്ങനെ എന്നു കണ്ടെത്താമെന്നാണ് പോലീസ് പറയുന്നത്.

Other News in this category4malayalees Recommends