കരാറില്‍ നിന്ന് പിന്മാറുമ്പോള്‍ അതു വിശദീകരിക്കാന്‍ ഓസ്‌ട്രേലിയയ്ക്ക് ഉത്തരവാദിത്വമുണ്ട് ; യുഎസിന്റെ നിലപാടുകള്‍ അപ്രതീക്ഷിതവും ഏകപക്ഷീയവും ; അന്തര്‍വാഹിനി കരാറില്‍ നിന്ന് പിന്മാറിയതോടെ കലിപ്പില്‍ ഫ്രാന്‍സ്

കരാറില്‍ നിന്ന് പിന്മാറുമ്പോള്‍ അതു വിശദീകരിക്കാന്‍ ഓസ്‌ട്രേലിയയ്ക്ക് ഉത്തരവാദിത്വമുണ്ട് ; യുഎസിന്റെ നിലപാടുകള്‍ അപ്രതീക്ഷിതവും ഏകപക്ഷീയവും ; അന്തര്‍വാഹിനി കരാറില്‍ നിന്ന് പിന്മാറിയതോടെ കലിപ്പില്‍ ഫ്രാന്‍സ്
ഫ്രാന്‍സുമായുള്ള അന്തര്‍വാഹിനി കരാര്‍ റദ്ദാക്കാന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചതോടെ കടുത്ത പ്രതികരണവുമായി ഫ്രാന്‍സും രംഗത്തെത്തി. വിശ്വാസ വഞ്ചനയാണിതെന്നും അമേരിക്കന്‍ ആണവ അന്തര്‍വാഹിനികളില്‍ കണ്ണുവച്ചാണ് ഓസ്‌ട്രേലിയയുടെ പിന്മാറ്റമെന്നുമാണ് ഫ്രാന്‍സ് ആരോപിക്കുന്നത്. പുറകില്‍ നിന്നു കുത്തുന്ന വിശ്വാസ വഞ്ചനയാണിത്. ഇക്കാര്യത്തില്‍ വ്യക്തത ആവശ്യമാണ്. ഓസ്‌ട്രേലിയയുമായി നിലവില്‍ കരാറുള്ളതാണെന്നും പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ തങ്ങളെ അക്കാര്യം ബോധ്യപ്പെടുത്തേണ്ട ബാധ്യതയുണ്ടെന്നും ഫ്രാന്‍സ് വിദേശകാര്യമന്ത്രി ജാന്‍ യീവ്‌സ് ലെ ഡ്രിയാന്‍ പറഞ്ഞു.

അമേരിക്കന്‍ നിലപാടിനേയും ഫ്രാന്‍സ് രൂക്ഷമായി വിമര്‍ശിച്ചു. ട്രംപിനേക്കാള്‍ അപ്പുറത്ത് അപ്രതീക്ഷിത തീരുമാനങ്ങള്‍ എടുക്കുന്ന നേതാവായി ജോ ബൈഡന്‍ മാറിയെന്നാണ് വിമര്‍ശനം. ഫാന്‍സിന്റെ ബാരാക്കുഡ ആണവോര്‍ജ്ജ അന്തര്‍വാഹിനികളുടെ മാതൃകയില്‍ 12 അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാന്‍ ഓസ്‌ട്രേലിയ ഫ്രാന്‍സിന്റെ നേവല്‍ ഗ്രൂപ്പുമായി ധാരണയായിരുന്നു. ഏകദേശം 31 ബില്യണ്‍ യൂറോ കരാറായിരുന്നു 2016 ല്‍ പ്രഖ്യാപിച്ചത്.

ഇതിനിടെയാണ് ജോ ബൈഡനും ബോറിസ് ജോണ്‍സണും ഒപ്പം ചേര്‍ന്ന് ഓസ്‌ട്രേലിയ പുതിയ ഉടമ്പടി ഒപ്പുവച്ചത്. ഇതോടെ ഓസ്‌ട്രേലിയയ്ക്ക് ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹനി സ്വന്തമാകും. ചൈനയുടെ ഇന്തോ പസഫിക് മേഖലയിലെ സ്വാധീനം കുറയ്ക്കാനും അധിനിവേശം അവസാനിപ്പിക്കാനുമാണ് മൂന്നു രാജ്യങ്ങളും കരാറിലേര്‍പ്പെട്ടത്. എന്നാല്‍ ചൈന ഇക്കാര്യത്തില്‍ വിയോജിപ്പ് നേരത്തെ പ്രകടിപ്പിച്ചു കഴിഞ്ഞു.

ഏതായാലും ഫ്രാന്‍സും നീരസത്തിലാണ്.

Other News in this category4malayalees Recommends