വ്യാജ നഴ്‌സ് ഒട്ടാവയിലെ ഫെര്‍ട്ടിനിറ്റി ക്ലിനിക്കില്‍ മറ്റൊരാളുടെ പേരില്‍ ജോലി തരപ്പെടുത്തി; പിടിയിലായത് 3 ദശകങ്ങളായി ക്രിമിനല്‍ തട്ടിപ്പ് നടത്തി ജീവിച്ച വിരുതത്തി; രോഗികള്‍ക്ക് കുത്തിവെയ്പ്പ് വരെ നല്‍കിയെന്ന് പോലീസ്

വ്യാജ നഴ്‌സ് ഒട്ടാവയിലെ ഫെര്‍ട്ടിനിറ്റി ക്ലിനിക്കില്‍ മറ്റൊരാളുടെ പേരില്‍ ജോലി തരപ്പെടുത്തി; പിടിയിലായത് 3 ദശകങ്ങളായി ക്രിമിനല്‍ തട്ടിപ്പ് നടത്തി ജീവിച്ച വിരുതത്തി; രോഗികള്‍ക്ക് കുത്തിവെയ്പ്പ് വരെ നല്‍കിയെന്ന് പോലീസ്

ഒറിജിനല്‍ നഴ്‌സാണെന്ന വ്യാജേന ഈസ്റ്റ് ഒട്ടാവയിലെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ തട്ടിപ്പുകാരി ജോലി ചെയ്തതായി റിപ്പോര്‍ട്ട്. 49-കാരി ബ്രെഗെറ്റ് ക്ലെറോക്‌സാണ് മൂന്ന് ദശകം നീണ്ട ക്രിമിനല്‍ തട്ടിപ്പുകള്‍ക്കൊടുവില്‍ നഴ്‌സായി അവതരിച്ചത്. നോര്‍ത്ത് അമേരിക്കയില്‍ ഉടനീളം നിരവധി തട്ടിപ്പുകളും ഇവര്‍ നടത്തിയിട്ടുണ്ട്.


ഇപ്പോള്‍ നഴ്‌സായി നടിച്ച് ഒട്ടാവയിലെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ ജോലി ചെയ്ത കുറ്റത്തിനാണ് ഒട്ടാവ പോലീസ് കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്. യോഗ്യതയില്ലാതെ രോഗികള്‍ക്ക് ഇഞ്ചക്ഷന്‍ വരെ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഒട്ടാവയില്‍ ഒരു റെസ്യൂമില്‍ കൃത്രിമം കാണിച്ചു, ബ്രിട്ടീഷ് കൊളംബിയയില്‍ മെലാന്‍ സ്മിത്ത് എന്നയാളുടെ പേരില്‍ വ്യജ ഐഡി കാര്‍ഡും സംഘടിപ്പിച്ചാണ് ഇവര്‍ നഴ്‌സായി ജോലിയില്‍ പ്രവേശിച്ചത്.

മെലാന്‍ സ്മിത്തിന്റെ പേര് തന്റേതാക്കി മാറ്റി ഒറിജിനെലില്‍ നഴ്‌സായി ജോലി തരപ്പെടുത്തുകയാണ് ക്ലെറോക്‌സ് ചെയ്തതെന്ന് പോലീസ് ആരോപിക്കുന്നു. ജൂലൈ 25 മുതല്‍ ആഗസ്റ്റ് 12 വരെയാണ് ഇവര്‍ ജോലി ചെയ്തത്. വനിതാ ഫെര്‍ട്ടിലിറ്റി ക്ലിനിക്കും, ഹെല്‍ത്ത് സെന്ററുമാണ് ഒറിജിനേല്‍. ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ നിന്നും തട്ടിപ്പിലൂടെ 5000 ഡോളറോളം ക്ലെറോക്‌സ് തട്ടിയെന്നും പോലീസ് പറയുന്നു.

രണ്ടര ആഴ്ചയ്ക്കിടെ നിരവധി രോഗികള്‍ക്ക് ഇവര്‍ മെഡിക്കല്‍ ട്രീറ്റ്‌മെന്റ് നല്‍കി. ക്ലെറോക്‌സ് ജോലിക്ക് പ്രവേശിക്കുന്നത് ഒരു മാസം മുന്‍പ് ബ്രിട്ടീഷ് കൊളംബിയ കോളേജ് ഓഫ് നഴ്‌സസ് & മിഡ്‌വൈഫ്‌സ് പൊതുജനങ്ങള്‍ക്കും, എംപ്ലോയേഴ്‌സിനും 'മെലാന്‍ സ്മിത്ത് ഒരു രജിസ്ട്രന്റല്ലെന്ന്' മുന്നറിയിപ്പ് നല്‍കിയിരുന്നു.

വാന്‍കോവറില്‍ നഴ്‌സായി വേഷമിട്ട് ജോലി ചെയ്ത ശേഷമാണ് ക്ലെറോക്‌സ് ഒട്ടാവയിലേക്ക് ചുവടുമാറ്റിയത്. കൊളറാഡോയിലെ നഴ്‌സിംഗ് സ്‌കൂളില്‍ നാല് വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കാതെ പുറത്തിറങ്ങിയ ഇവര്‍ക്ക് കോഴ്‌സ് സര്‍ട്ടിഫിക്കേഷന്‍ ഉണ്ടായിരുന്നില്ല.
Other News in this category4malayalees Recommends