എമിറേറ്റ്‌സിനൊപ്പം പറക്കാം; ആയിരക്കണക്കിന് ഒഴിവുകള്‍

എമിറേറ്റ്‌സിനൊപ്പം പറക്കാം; ആയിരക്കണക്കിന് ഒഴിവുകള്‍
ദുബൈയുടെ വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈനില്‍ നിരവധി ഒഴിവുകള്‍. അടുത്ത ആറു മാസത്തിനുള്ളില്‍ 3,000 ക്യാബിന്‍ ക്രൂവിനെയും 500 എയര്‍പോര്‍ട്ട് സര്‍വീസസ് ജീവനക്കാരെയും റിക്രൂട്ട് ചെയ്യാനാണ് എമിറേറ്റ്‌സിന്റെ തീരുമാനം. ഇതിനായി ലോകമെമ്പാടുമുള്ള ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുകയാണ് വിമാന കമ്പനി.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എമിറേറ്റ്‌സിന്റെ www.emiratesgroupcareers.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. ജോലിയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങളും ആവശ്യമായ യോഗ്യതയും ഈ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചുകൊണ്ട് എമിറേറ്റ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ പുഃനസ്ഥാപിച്ച് വരികയാണ്. കൊവിഡ് മൂലം വിമാന സര്‍വീസുകളില്‍ കുറവ് വരുത്തേണ്ടി വന്നിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പൈലറ്റുമാര്‍, ക്യാബിന്‍ ക്രൂ, മറ്റ് ജീവനക്കാര്‍ എന്നിവരെ എമിറേറ്റ്‌സ് തിരികെ വിളിക്കുകയാണ്. 120 നഗരങ്ങളിലേക്കാണ് നിലവില്‍ എമിറേറ്റ്‌സ് സര്‍വീസുകള്‍ നടത്തുന്നത്.

Other News in this category4malayalees Recommends