മരത്തടികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 81 കിലോ ഹഷീഷ് പിടികൂടി

മരത്തടികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 81 കിലോ ഹഷീഷ് പിടികൂടി
ഖത്തറിലെ റുവൈസ് തുറമുഖം വഴി മയക്ക് മരുന്ന് കടത്താനുള്ള ശ്രമം പിടികൂടി. പച്ചക്കറി ലോഡിനോടൊപ്പമുണ്ടായിരുന്ന മരത്തടികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് 81 കിലോ ഹഷീഷ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവിട്ടു.

രാജ്യത്തേക്ക് നിരോധിത വസ്തുക്കള്‍ കടത്തുന്നതിനെതിരേ അധികൃതര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കള്ളക്കടത്ത് പിടികൂടുന്നതിന് അത്യാധുനിക സംവിധാനമാണ് ഖത്തര്‍ കസ്റ്റംസ് ഒരുക്കിയിട്ടുള്ളത്.

Other News in this category4malayalees Recommends