'നല്ലൊരു ഗായിക എന്നുള്ള റെസ്‌പെക്ട് പോയി, ചിത്ര ചേച്ചിയെ കണ്ട് പഠിക്കണം ; സയനോരയെ അനുകരിക്കാന്‍ ശ്രമിച്ച സിതാരയെ വിമര്‍ശിച്ച് കമന്റുകള്‍

'നല്ലൊരു ഗായിക എന്നുള്ള റെസ്‌പെക്ട് പോയി, ചിത്ര ചേച്ചിയെ കണ്ട് പഠിക്കണം ; സയനോരയെ അനുകരിക്കാന്‍ ശ്രമിച്ച സിതാരയെ വിമര്‍ശിച്ച് കമന്റുകള്‍
സയനോരയെ അനുകരിക്കാന്‍ ശ്രമിച്ച സിതാരയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം ഗായിക സയനോര പങ്കുവച്ച ഡാന്‍സ് വീഡിയോ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയായിരുന്നു. ഇതിനെത്തുടര്‍ന്ന് സയനോരയ്ക്ക് പിന്തുണയുമായിട്ടായിരുന്നു സിതാരയുടെ ഡാന്‍സ് വീഡിയോ. എന്നാല്‍ വലിയ വിമര്‍ശനമാണ് ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നത്. 'നല്ലൊരു ഗായിക എന്നുള്ള റെസ്‌പെക്ട് പോയി, ചിത്ര ചേച്ചിയെ കണ്ട് പഠിക്കണ'മെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

'ആരും ശ്രദ്ധിക്കാത്തത് കൊണ്ട് എന്തെങ്കിലും വിവാദം ഉണ്ടാക്കി ആള്‍ക്കാരുടെ ശ്രദ്ധയില്‍ പെടണം അതിനാണ്, ആള്‍ക്കാര്‍ ആരും ശ്രദ്ധിക്കാതിരുന്നാല്‍ തിരാവുന്ന പ്രശ്‌നം മാത്രമേ ഇതിനുള്ളു'വെന്ന് കമന്റില്‍ പറയുന്നവരുണ്ട്.

'ഇത് കണ്ടിട്ട് കൂട്ടുകാരൊക്കെ കൂടി സയനോരയെ വീണ്ടും തോല്‍പിച്ചതായാണ് തോന്നുന്നേ. സപ്പോര്‍ട്ട് ചെയ്യാനായിരുന്നുവെങ്കില്‍ സിതാരയും കൂട്ടരും സയനോരയുടെ ആ വേഷം ധരിച്ചു വരണമാരുന്നു. ഇത് പോലെ നല്ല ഉടുപ്പിട്ടു ഡാന്‍സ് ചെയ്തിരുന്നേല്‍ മറ്റുള്ളവരുടെ തെറി കേള്‍കേണ്ടി വരില്ലാരുന്നു .കണ്ടോകൂട്ടുകാര്‍, പ്രത്യകിച്ച് നടുക്കു നിക്കുന്ന പെണ്‍കുട്ടി നല്ല ഉടുപ്പിട്ടുതകര്‍ത്തു'വെന്നും കമന്റുകളുണ്ട്.

Other News in this category4malayalees Recommends