അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പ്രതീക്ഷയേകി ഹോം ക്വാറന്റൈന്‍ 7 ദിവസമാക്കി ചുരുക്കി ന്യൂ സൗത്ത് വെയില്‍സ്; 20-കളില്‍ പ്രായമുള്ള രണ്ട് യുവതികള്‍ കോവിഡ് ബാധിച്ച് മരിച്ചു; 24 മണിക്കൂറില്‍ 1284 പുതിയ കേസുകളും

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പ്രതീക്ഷയേകി ഹോം ക്വാറന്റൈന്‍ 7 ദിവസമാക്കി ചുരുക്കി ന്യൂ സൗത്ത് വെയില്‍സ്; 20-കളില്‍ പ്രായമുള്ള രണ്ട് യുവതികള്‍ കോവിഡ് ബാധിച്ച് മരിച്ചു; 24 മണിക്കൂറില്‍ 1284 പുതിയ കേസുകളും

എന്‍എസ്ഡബ്യുവില്‍ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന് പകരം വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ ഉടന്‍ അനുമതി നല്‍കുമെന്ന് പ്രീമിയര്‍ ഗ്ലാസിസ് ബെരെജിക്ലിയാന്‍. സ്റ്റേറ്റില്‍ ഒടുവിലായി 1284 പുതിയ കേസുകളും, 12 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതിനിടെയാണ് ഈ തീരുമാനം.


തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരമുള്ള വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ച 175 പേര്‍ക്കാണ് ട്രയല്‍സിന്റെ ഭാഗമായി പ്രവേശനം നല്‍കുക. അവര്‍ക്ക് 14 ദിവസത്തിന് പകരം ഏഴ് ദിവസത്തെ ക്വാറന്റൈനാണ് വേണ്ടിവരിക. സ്റ്റേറ്റും, ഫെഡറല്‍ ഗവണ്‍മെന്റും ചേര്‍ന്ന് നടത്തുന്ന പ്രോഗ്രാം വഴി വിദേശത്ത് കുടുങ്ങിയ ഓസ്‌ട്രേലിയക്കാരെയും, വിദേശത്ത് നിന്നും ജോലിക്കാരെയും രാജ്യത്ത് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പ്രതീക്ഷിച്ചത്.

ക്വാന്റാസിന്റെ എയര്‍ ക്രൂവും ഇത് ഉപയോഗിക്കും, ഈ വിമാനകമ്പനി ജീവനക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കിയിരുന്നു. വിജയകരമായാല്‍ പദ്ധതി വിപുലമാക്കാനാണ് സര്‍ക്കാര്‍ നീക്കം. ജനസംഖ്യയില്‍ 80 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് കോവിഡ്-19 വാക്‌സിനേഷന്‍ ലഭിച്ചാല്‍ ഈ ഗുണം സാധ്യമാകും.

വിവിധ രീതിയില്‍ താമസിക്കുന്ന, പ്രായവിഭാഗങ്ങളിലുള്ള, അവസ്ഥകളിലുള്ള 30 പേരെ വീതമാണ് ആഴ്ചയില്‍ ട്രയലിന്റെ ഭാഗമായി പ്രവേശിപ്പിക്കുകയെന്ന് എന്‍എസ്ഡബ്യു ടൂറിസം മിനിസ്റ്റര്‍ സ്റ്റൂവാര്‍ട്ട് എയര്‍സ് പറഞ്ഞു. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എന്‍എസ്ഡബ്യു വീണ്ടും തുറക്കാനുള്ള സുപ്രധാന ചുവടുവെയ്പ്പാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.

ഹോം ക്വാറന്റൈന്‍ ട്രയല്‍ വിജയമായാല്‍ ഡബിള്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായാണ് നടപ്പാക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Other News in this category4malayalees Recommends