ഷോര്‍ട്ട്‌സ് ധരിച്ച് എത്തിയതിന്റെ പേരില്‍ പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചില്ല ; 8 കിലോമീറ്റര്‍ അകലെയുള്ള കടയില്‍ പോയി അച്ഛന്‍ പാന്റ്‌സ് വാങ്ങേണ്ടിവന്നു, കര്‍ട്ടന്‍ പുതപ്പിച്ചിരുത്തിയപ്പോള്‍ വല്ലാതെ അപമാനിതയായ പോലെ തോന്നി

ഷോര്‍ട്ട്‌സ് ധരിച്ച് എത്തിയതിന്റെ പേരില്‍ പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചില്ല ; 8 കിലോമീറ്റര്‍ അകലെയുള്ള കടയില്‍ പോയി അച്ഛന്‍ പാന്റ്‌സ് വാങ്ങേണ്ടിവന്നു, കര്‍ട്ടന്‍ പുതപ്പിച്ചിരുത്തിയപ്പോള്‍ വല്ലാതെ അപമാനിതയായ പോലെ തോന്നി
ഷോര്‍ട്ട്‌സ് ധരിച്ച് എത്തിയതിന്റെ പേരില്‍ വിദ്യാര്‍ഥിനിയ്ക്ക് പരീക്ഷാ കേന്ദ്രത്തിലേക്കുള്ള പ്രവേശനം അധികൃതര്‍ നിഷേധിച്ചത് വാര്‍ത്തയായിരുന്നു. ജീവിതത്തിലെ ഏറ്റവും അപമാനകരമായ സംഭവമെന്നാണ് ഇതിനെ കുറിച്ച് ജൂബിലിയെന്ന പെണ്‍കുട്ടി പറയുന്നത്. അസമിലെ തേസ്പൂരിലെ ഗിരിജാനന്ദാ ചൗധരി ഇന്‍സ്റ്റിറ്റ്യൂട്ട് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസില്‍ നടന്ന കാര്‍ഷിക പ്രവേശന പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനിയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

70 കിലോമീറ്റര്‍ അകലെയുള്ള സ്വന്തം നാട്ടില്‍ നിന്നും തേസ്പൂരിലേക്ക് അച്ഛനൊപ്പം പരീക്ഷയെഴുതാന്‍ എത്തിയതായിരുന്നു അവള്‍. പരീക്ഷാഹാളില്‍ പ്രവേശിക്കാന്‍ അധികൃതര്‍ പെണ്‍കുട്ടിയെ അനുവദിച്ചില്ല. കാര്യമെന്തെന്ന് ചോദിച്ചപ്പോള്‍ പരീക്ഷാ ഹാളില്‍ ഷോര്‍ട്ട്‌സ് പോലുള്ള ചെറിയ വസ്ത്രങ്ങള്‍ അനുവദിച്ചിട്ടില്ല എന്ന് വെളിപ്പെടുത്തി. എന്നാല്‍, ഷോര്‍ട്‌സ് പോലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുവാദമില്ലെന്ന് എവിടെയും നിയമമൊന്നുമില്ലെന്നാണ് പെണ്‍കുട്ടി പറയുന്നത്.

'അവര്‍ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ എനിക്ക് സങ്കടം വന്നു. പുറത്തുകാത്തിരുന്ന അച്ഛനോട് കരഞ്ഞുകൊണ്ട് പോയി ഞാന്‍ കാര്യം പറഞ്ഞു. ഒടുവില്‍, ഒരു ജോടി പാന്റ്‌സ് സംഘടിപ്പിച്ചാല്‍ എനിക്ക് പരീക്ഷ എഴുതാം എന്ന് പരീക്ഷാ കണ്‍ട്രോളര്‍ പറഞ്ഞു. അച്ഛന്‍ എനിക്ക് പാന്റ്‌സ് വാങ്ങാനായി മാര്‍ക്കറ്റിലേക്ക് ഓടി. അപ്പോഴെല്ലാം എന്റെ വിലപ്പെട്ട സമയം നഷ്ടപ്പെടുകയായിരുന്നു. ഞാന്‍ മാനസികമായി അങ്ങേയറ്റം പീഡിപ്പിക്കപ്പെടുന്നതായി തോന്നി. അവര്‍ കോവിഡ് പ്രോട്ടോക്കോളുകള്‍, മാസ്‌കുകള്‍, ശരീരത്തിന്റെ താപനില പോലും പരിശോധിച്ചില്ല… പക്ഷേ, എന്റെ ഷോര്‍ട്‌സ് പരിശോധിച്ചു.

ചില പുരുഷന്മാര്‍ പൊതുസ്ഥലത്ത് നഗ്‌നരായി ചുറ്റിക്കറങ്ങുന്നു. ആരും ഒന്നും പറയുന്നില്ല. എന്നാല്‍, ഒരു പെണ്‍കുട്ടി ഒരു ഷോര്‍ട്‌സ് ധരിച്ചാല്‍ ആളുകള്‍ അതിനെതിരെ വിരല്‍ ചൂണ്ടുന്നു. അച്ഛന്‍ കടയില്‍ പോയി തിരികെ എത്താന്‍ കുറച്ചു സമയം എടുത്തു. 8 കിലോമീറ്റര്‍ അകലെയുള്ള കടയില്‍ നിന്നുമാണ് അച്ഛന്‍ പാന്റ്‌സ് വാങ്ങിയത്. ഈ സമയം കൊണ്ട് എനിക്ക് ഉടുക്കാന്‍ അധികൃതര്‍ ഒരു കര്‍ട്ടന്‍ തരികയായിരുന്നു. ജീവിതത്തിലെ ഏറ്റവും അപമാനകരമായ സംഭവമാണ് ഇത്', ജൂബിലി പറയുന്നു.Other News in this category4malayalees Recommends