കൊലപ്പെടുത്തിയത് ഐഎസ് ഭീകരരെയല്ല ; പത്തു പേരും നിരപരാധികള്‍ ; കാബൂള്‍ ആക്രമണത്തിന് തിരിച്ചടിച്ചപ്പോള്‍ സംഭവിച്ചത് വലിയ അബദ്ധം ; കാറില്‍ വെളളക്കുപ്പികള്‍ നിറച്ചത് സ്‌ഫോടക വസ്തുക്കളാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു, തെറ്റുപറ്റിയെന്ന് യുഎസ്

കൊലപ്പെടുത്തിയത് ഐഎസ് ഭീകരരെയല്ല ; പത്തു പേരും നിരപരാധികള്‍ ; കാബൂള്‍ ആക്രമണത്തിന് തിരിച്ചടിച്ചപ്പോള്‍ സംഭവിച്ചത് വലിയ അബദ്ധം ; കാറില്‍ വെളളക്കുപ്പികള്‍ നിറച്ചത് സ്‌ഫോടക വസ്തുക്കളാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു, തെറ്റുപറ്റിയെന്ന് യുഎസ്
അഫ്ഗാനിസ്താന്‍ വിടുന്നതിന് മുന്‍പ് അമേരിക്കന്‍ സേന കാബൂളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് 10 നിരപരാധികളെന്ന് കണ്ടെത്തല്‍. കാബൂളില്‍ ഐ.എസ് ഭീകരാക്രമണത്തില്‍ 169 പേര്‍ മരിച്ച ബോംബ് സ്‌ഫോടനത്തിന്റെ സുത്രധാരനെ വകവരുത്തിയെന്ന് യു.എസ് അവകാശപ്പെട്ട ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഏഴു കുട്ടികളും ജീവകാരുണ്യപ്രവര്‍ത്തകനും അടക്കമുള്ളവരായിരുന്നുവെന്നാണ് അമേരിക്ക ഇപ്പോള്‍ സമ്മതിക്കുന്നത്.

അമേരിക്കന്‍ സേനക്കൊപ്പം പ്രവര്‍ത്തിച്ച അഫ്ഗാന്‍കാരനായ സെമിറൈ അഹ്മദിയും കുട്ടികളുമടക്കമുള്ളവരാണ് മരിച്ചത്. ഐ.എസ് ഭീകരരെ കൊന്നുവെന്ന വാദം തെറ്റാണെന്ന് വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച് ഏതാനും നാളുകള്‍ക്ക് ഉള്ളില്‍ തന്നെയാണ് അമേരിക്കന്‍ കുറ്റസമ്മതം.

'ആക്രമണം ദുരന്തപൂര്‍ണമായ ഒരു അബദ്ധമായിരുന്നു'വെന്നാണ് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് തലവന്‍ ജനറല്‍ ഫ്രാങ്ക് മെക്കന്‍സി വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച മെക്കന്‍സി, ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു.

ഒഴിപ്പിക്കലിനിടെ കാബൂള്‍ വിമാനത്താവളത്തിന് പുറത്തു ആഗസ്ത് 26നുണ്ടായ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെയാണ് യുഎസ് ആക്രമണം നടന്നത്. ആഗസ്ത് 29നായിരുന്നു സംഭവം. യുഎസ് രഹസ്യാന്വേഷണ വിഭാഗം എട്ട് മണിക്കൂറോളം നിരീക്ഷിച്ചതിന് ശേഷമാണ് ടൊയോട്ട കാര്‍ ആക്രമിച്ചത്. ഐ.എസ് കെ സംഘാംഗങ്ങള്‍ എന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. കാറില്‍ വെളളക്കുപ്പികള്‍ നിറച്ചത് സ്‌ഫോടക വസ്തുക്കളാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു.

Other News in this category



4malayalees Recommends