രാഹുല്‍ പരാജിതന്‍, രാജ്യം ഒരു ബദല്‍ തേടുകയാണ് ; മോദിയ്‌ക്കെതിരെ ബദല്‍മുഖമായി ഉയരാന്‍ രാഹുല്‍ പരാജയപ്പെട്ടു, മമതയ്ക്ക് കഴിയുമെന്ന് തൃണമൂല്‍

രാഹുല്‍ പരാജിതന്‍, രാജ്യം ഒരു ബദല്‍ തേടുകയാണ് ; മോദിയ്‌ക്കെതിരെ ബദല്‍മുഖമായി ഉയരാന്‍ രാഹുല്‍ പരാജയപ്പെട്ടു, മമതയ്ക്ക് കഴിയുമെന്ന് തൃണമൂല്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ മുഖമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയല്ല, മറിച്ച് പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജിയാണ് ഉയര്‍ന്നുവരേണ്ടതെന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ അവകാശവാദത്തെ തുടര്‍ന്ന് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം വഷളായി. തൃണമൂലിന്റെ വാദങ്ങള്‍ക്ക് ഒരു പ്രാധാന്യവും നല്‍കാന്‍ ബംഗാള്‍ കോണ്‍ഗ്രസ് തയ്യാറായില്ല. തൃണമൂല്‍ കോണ്‍ഗ്രസ് മുഖപത്രമായ 'ജഗോ ബംഗ്ലാ'യില്‍ കവര്‍ സ്റ്റോറി പ്രസിദ്ധീകരിച്ചതിന് ശേഷമാണ് ഇത്തരത്തിലുള്ള വാഗ്വാദം പൊട്ടിപ്പുറപ്പെട്ടത്. രാഹുല്‍ ഗാന്ധി പരാജയപ്പെട്ട നേതാവാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് വാദം.

രാജ്യം ഒരു ബദല്‍ തേടുകയാണ്.എനിക്ക് വളരെക്കാലമായി രാഹുല്‍ ഗാന്ധിയെ അറിയാം, പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദല്‍ മുഖമായി ഉയര്‍ന്നു വരുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. എന്നാല്‍ മമത ബാനര്‍ജിക്ക് പ്രധാനമന്ത്രിയുടെ ഒരു ബദല്‍ മുഖമായി ഉയര്‍ന്നുവരാന്‍ സാധിക്കുകയും മമത വിജയിക്കുകയും ചെയ്തിട്ടുണ്ട്.' ടിഎംസി ലോക്‌സഭാ പാര്‍ട്ടി നേതാവ് സുദീപ് ബന്ദോപാധ്യായപറഞ്ഞു. രാജ്യം മുഴുവന്‍ മമതാ ബാനര്‍ജിയെ പിന്തുണയ്ക്കുന്നുവെന്ന് അടുത്തിടെ ബന്ദോപാധ്യായ ഒരു പാര്‍ട്ടി പരിപാടിയില്‍ പറഞ്ഞിരുന്നു.

പിന്നാലെ ബന്ദോപാധ്യായ പിന്തുണച്ച് തൃണമൂല്‍ നേതാവ് കുനാല്‍ ഘോഷ് രംഗത്തെത്തി. കോണ്‍ഗ്രസിനോട് അനാദരവു കാണിക്കാനോ അവരെ മാറ്റി നിര്‍ത്തികൊണ്ട് ഒരു ബദല്‍ നീക്കത്തിനോ അല്ല പാര്‍ട്ടി ശ്രമിക്കുന്നതെന്ന് കുനാല്‍ വിശദ്ദീകരിച്ചു. 'കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തികൊണ്ടുള്ള ഒരു ബദല്‍ പ്രതിപക്ഷത്തെ കുറിച്ചല്ല ബാന്ദോപാധ്യാസ സംസാരിച്ചത്. നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷമുഖമായി രാഹുല്‍ഗാന്ധിയെ ഇനി ജനങ്ങള്‍ അംഗീകരിക്കില്ലായെന്ന് തന്റെ അനുഭവത്തില്‍ നിന്നും ബാന്ദോപാധ്യയ പറഞ്ഞത്.' കുനാല്‍ഘോഷ് പറഞ്ഞു.

2014 ലും 2019 ലും നടന്ന രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ അത് തെളിയിക്കാന്‍ കോണ്‍ഗ്രസ് നേതാവിന് കഴിഞ്ഞിട്ടില്ലെന്നും തൃണമൂല്‍ വക്താവ് പറഞ്ഞു. എന്നാല്‍ തൃണമൂലിന്റെ പ്രസ്താവനയോട് പ്രതികരിച്ച സംസ്ഥാന കോണ്‍ഗ്രസ് മേധാവി അധീര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തി. 2024 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചര്‍ച്ചകള്‍ ഇതിനകം ആരംഭിക്കേണ്ടതുണ്ടോയെന്നാണ് ചൗധരി ചൂണ്ടികാട്ടിയത്. 2014 ലെ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി മികച്ച പ്രതിപക്ഷമുഖമായിരുന്നുവെന്നും ചൗധരി കൂട്ടിചേര്‍ത്തു.

Other News in this category4malayalees Recommends