ചൈനയ്ക്ക് വെല്ലുവിളിയായി ഓസ്‌ട്രേലിയ യുഎസ് ബ്രിട്ടന്‍ സഖ്യം ; തുറന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച് തായ്വാന്‍ ; ചൈനയുടെ അധിനിവേശത്തിന് തിരിച്ചടി നല്‍കാനുള്ള യുഎസ് തീരുമാനത്തില്‍ ഞെട്ടി രാജ്യങ്ങള്‍

ചൈനയ്ക്ക് വെല്ലുവിളിയായി ഓസ്‌ട്രേലിയ യുഎസ് ബ്രിട്ടന്‍ സഖ്യം ; തുറന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച് തായ്വാന്‍ ; ചൈനയുടെ അധിനിവേശത്തിന് തിരിച്ചടി നല്‍കാനുള്ള യുഎസ് തീരുമാനത്തില്‍ ഞെട്ടി രാജ്യങ്ങള്‍
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അപ്രതീക്ഷിതമായ പ്രഖ്യാപനമായിരുന്നു പുതിയ സഖ്യം.. യുകെയും ഓസ്‌ട്രേലിയയും ചേര്‍ന്നുള്ള പുതിയ സഖ്യത്തിന്റെ തീരുമാനം ഞെട്ടിച്ചിരിക്കുകയാണ് യൂറോപ്യന്‍ യൂണിയനെ വരെ. ശാസ്ത്ര സാങ്കേതിക വിദ്യങ്ങള്‍ പങ്കുവച്ച് പുതിയ തലത്തിലേക്ക് മുന്നേറാനുള്ള നീക്കമെന്നു സഖ്യത്തിന്റെ ലക്ഷ്യത്തെ കുറിച്ച് പറയാം.

ഏതായാലും പുതിയ തീരുമാനത്തില്‍ തായ്വാന്‍ പ്രതീക്ഷയിലാണ്. ചൈനയുടെ അധിനിവേശത്തില്‍ ശ്വാസം മുട്ടുമ്പോഴാണ് പുതിയ പ്രഖ്യാപനം. ഒരു തുറന്ന പിന്തുണയ്ക്ക് നന്ദി പറയുന്നുവെന്നാണ് തായ് സര്‍ക്കാര്‍ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.തായ്വാന്‍ ഇന്റര്‍നാഷണല്‍ സ്‌പേസ് വിഷയത്തിലും ഏവരുടേയും പരമാധികാരം സംരക്ഷിക്കുന്നതിലും സുരക്ഷയുടെ ഭാഗമായുള്ള കരുതലായും പുതിയ സഖ്യത്തെ വിലയിരുത്തുന്നത്.

ഏതായാലും പുതിയ തീരുമാനത്തില്‍ തങ്ങളുടെ പ്രതിഷേധം ചൈന അറിയിച്ചു കഴിഞ്ഞു. സൗത്ത് ചൈനീസ് കടലിലെ തങ്ങളുടെ അധികാരത്തിന് മേല്‍ കടന്നുകയറ്റമാകുമോ പുതിയ സഖ്യത്തിന്റെ നിലപാടുകളെന്നാണ് ചൈനയുടെ ആശങ്ക.

അതിനിടെ ഫ്രാന്‍സും ഓസ്‌ട്രേലിയയോടുള്ള നീരസം വ്യക്തമാക്കി കഴിഞ്ഞു. കരാറില്‍ നിന്ന് പിന്മാറിയതോടെ നേതാക്കള്‍ കടുത്ത ഭാഷയിലാണ് ഓസ്‌ട്രേലിയയെ വിമര്‍ശിക്കുന്നത്.


ആണവ സാങ്കേതിക വിദ്യ ഓസ്‌ട്രേലിയയ്ക്ക് കൈമാറുകയും ഫ്രാന്‍സുമായുള്ള കരാര്‍ ഒഴിവാക്കുകയും ചെയ്തതില്‍ പ്രതിഷേധത്തിലാണ് ഫ്രാന്‍സ്.അമേരിക്ക ,ഓസ്‌ട്രേലിയ സ്ഥാനപതിമാരെ ഫ്രാന്‍സ് തിരിച്ചുവിളിച്ചു. ഇന്ത്യപസഫിക്ക് മേഖലയില്‍ ചൈനീസ് വളര്‍ച്ച മുന്നില്‍ കണ്ടാണ് ഓസ്‌ട്രേലിയ യുഎസ് യുകെ സഖ്യം രൂപീകരിച്ചത്. സെപ്തംബര്‍ 15ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറീസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവര്‍ നടത്തിയ വെര്‍ച്വല്‍ ഉച്ചകോടിയിലാണ് ഈ സഖ്യം പ്രഖ്യാപിക്കപ്പെട്ടത്.

Other News in this category



4malayalees Recommends