സൗദി കിരീടാവകാശിയും ഖത്തര്‍ അമീറും ഒരുമിച്ചുള്ള ചിത്രം വൈറല്‍

സൗദി കിരീടാവകാശിയും ഖത്തര്‍ അമീറും ഒരുമിച്ചുള്ള ചിത്രം വൈറല്‍
സൗദി കിരീടാവകാശിയും ഖത്തര്‍ അമീറും ഒരുമിച്ച് പുഞ്ചിരി തൂകി നില്‍ക്കുന്ന ഫോട്ടോ വൈറല്‍. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും യു.എ.ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് ത്വഹ്നൂന്‍ ബിന്‍ സായിദ് അല്‍നഹ്യാനും ഒരുമിച്ചുള്ള ഫോട്ടോ സൗദി കിരീടാവകാശിയുടെ ഓഫീസ് ഡയറക്ടര്‍ ബദ്ര് അല്‍അസാകിര്‍ ആണ് ട്വീറ്ററിലൂടെ പുറത്തുവിട്ടത്.

ഔദ്യോഗിക പരിവേഷങ്ങളും അകമ്പടികളുമില്ലാതെ ചെങ്കടലില്‍ മൂവരും ഒരുമിച്ച് ഒഴിവു സമയം ചെലവഴിക്കുന്ന ഫോട്ടോയാണ് പുറത്തുവന്നത്. വേനല്‍ക്കാല വസ്ത്രമായ ഷോര്‍ട്‌സും ടീഷര്‍ട്ടും ഷര്‍ട്ടും ധരിച്ച് പുഞ്ചിരിക്കുന്ന നിലയിലാണ് മൂവരും ഫോട്ടോയ്ക്ക് പോസ് ചെയ്തത്

Other News in this category4malayalees Recommends