അവര്‍ നഗരം ചുറ്റി, ഷോപ്പിംഗിന് പോയി ; മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചതില്‍ ഇന്ത്യന്‍ താരങ്ങളെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലീഷ് പേസര്‍

അവര്‍ നഗരം ചുറ്റി, ഷോപ്പിംഗിന് പോയി ; മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചതില്‍ ഇന്ത്യന്‍ താരങ്ങളെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലീഷ് പേസര്‍
മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചതിന്റെ നിരാശ ഇതുവരെ ഇംഗ്ലണ്ട് ക്യാംപില്‍ കെട്ടടങ്ങിയിട്ടില്ല. ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണ് ടെസ്റ്റിന് വിനയായതെന്ന് ഇംഗ്ലണ്ട് കുറ്റപ്പെടുത്തുന്നു. ഓവല്‍ ടെസ്റ്റിന് മുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ നഗ്‌നമായ അച്ചടക്ക ലംഘനം നടത്തിയെന്നാണ് മുന്‍ ഇംഗ്ലീഷ് പേസര്‍ ഡാരന്‍ ഗഫ് ആരോപിക്കുന്നത്.

മാഞ്ചസ്റ്റര്‍ ടെസ്റ്റ് വേണ്ടെന്നുവയ്ക്കുമെന്ന് കരുതിയില്ല. ബയോബബിളിലെ വിരസത മനസിലാക്കുന്നു. കളിക്കാരുടെ മാനസികാരോഗ്യം അടക്കമുള്ള കാര്യങ്ങളും പൂര്‍ണമായും തിരിച്ചറിയുന്നു. എന്നാല്‍ ഓവല്‍ ടെസ്റ്റിനുശേഷം എന്താണ് സംഭവിച്ചത്. ഇന്ത്യന്‍ ടീം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു ഗഫ് പറഞ്ഞു

ഇന്ത്യന്‍ ടീം ഒന്നടങ്കം പുസ്തക പ്രകാശനത്തിന് പോയി. ലണ്ടനില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് അവര്‍ പൊതുഗതാഗത സൗകര്യത്തിലാണ് യാത്ര ചെയ്തത്. ഇന്ത്യയുടെ കളിക്കാരില്‍ ചിലര്‍ ടെസ്റ്റിന് മുന്‍പ് നഗരത്തില്‍ ഷോപ്പിംഗ് നടത്തിയെന്നും ഗഫ് വെളിപ്പെടുത്തി.

Other News in this category4malayalees Recommends