മെല്‍ബണ്‍ ആശുപത്രിയിലെ മറ്റേണിറ്റി വാര്‍ഡില്‍ കോവിഡ് രോഗിയുടെ സന്ദര്‍ശനം; ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 120 പേര്‍ ഐസൊലേഷനില്‍; രോഗി പോസിറ്റീവായതോടെ ഐസൊലേഷന്‍ ചെയ്യാന്‍ വിളിച്ചറിയിച്ച് ആശുപത്രി

മെല്‍ബണ്‍ ആശുപത്രിയിലെ മറ്റേണിറ്റി വാര്‍ഡില്‍ കോവിഡ് രോഗിയുടെ സന്ദര്‍ശനം; ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 120 പേര്‍ ഐസൊലേഷനില്‍; രോഗി പോസിറ്റീവായതോടെ ഐസൊലേഷന്‍ ചെയ്യാന്‍ വിളിച്ചറിയിച്ച് ആശുപത്രി

കോവിഡ് ബാധിച്ച രോഗി മറ്റേണിറ്റി ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് നിരവധി ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 120-ഓളം പേര്‍ ഐസൊലേഷനില്‍! മെല്‍ബണിലെ ഹിഡെല്‍ബെര്‍ഗിലുള്ള മേഴ്‌സി ഹോസ്പിറ്റല്‍ ഫോര്‍ വുമണിലാണ് സംഭവം. തിങ്കളാഴ്ച ഒരു കോവിഡ് രോഗി ആശുപത്രി സന്ദര്‍ശിച്ചതോടെ ഇവിടം ടിയര്‍ 1 സമ്പര്‍ക്ക കേന്ദ്രമായി പ്രഖ്യാപിച്ചു.


രോഗി പോസിറ്റീവായി കണ്ടെത്തിയത് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ്. ഇതോടെ ആശുപത്രിയിലെ മറ്റ് രോഗികളെ വിളിച്ച് ക്വാറന്റൈന്‍ ചെയ്യാനായി അധികൃതര്‍ ബന്ധപ്പെടുകയായിരുന്നു. 100 സന്ദര്‍ശകര്‍, ജീവനക്കാര്‍, രോഗികള്‍ എന്നിവരോട് അടിയന്തരമായി ടെസ്റ്റ് ചെയ്യാനും, 14 ദിവസം ഐസൊലേറ്റ് ചെയ്യാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതില്‍ നിരവധി ഗര്‍ഭിണികളുമുണ്ട്. രോഗം ബാധിച്ച അവസ്ഥയില്‍ ആശുപത്രിയിലെ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കില്‍ രോഗി എത്തിയതോടെയാണ് ടിയര്‍ 1 സമ്പര്‍ക്ക കേന്ദ്രമായി ആശുപത്രി പ്രഖ്യാപിച്ചതെന്ന് മേഴ്‌സി ഹെല്‍ത്ത് വക്താവ് അറിയിച്ചു. രോഗികളെയും, ജീവനക്കാരെയും ഇത് സംബന്ധിച്ച് അറിയിച്ചിട്ടുണ്ട്. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഉപദേശം സ്വീകരിച്ച് ജാഗ്രതാപരമായ നടപടികളാണ് ആശുപത്രി സ്വീകരിക്കുന്നത്.

ശനിയാഴ്ച വിക്ടോറിയയില്‍ 535 പുതിയ കോവിഡ്-19 കേസുകളും, ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. അടുത്തിടെയുള്ള ഏറ്റവും ഉയര്‍ന്ന ദൈനംദിന കേസുകളാണ് വിക്ടോറിയ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ 4974 ആക്ടീവ് കേസുകളാണ് വിക്ടോറിയയിലുള്ളത്. നിരവധി പേരുടെ സമ്പര്‍ക്കങ്ങള്‍ അജ്ഞാതമാണ്.
Other News in this category4malayalees Recommends