വാക്‌സിനേഷന്‍ 80% എത്തിച്ചേര്‍ന്നാല്‍ എന്‍എസ്ഡബ്യുവില്‍ ജീവിതം തിരിച്ചെത്തും; രാത്രി ജീവിതം പുനരാരംഭിക്കും, സ്‌കൂളും, അന്താരാഷ്ട്ര യാത്രകളും അനുവദിക്കും; സുപ്രധാന വിവരങ്ങള്‍

വാക്‌സിനേഷന്‍ 80% എത്തിച്ചേര്‍ന്നാല്‍ എന്‍എസ്ഡബ്യുവില്‍ ജീവിതം തിരിച്ചെത്തും; രാത്രി ജീവിതം പുനരാരംഭിക്കും, സ്‌കൂളും, അന്താരാഷ്ട്ര യാത്രകളും അനുവദിക്കും; സുപ്രധാന വിവരങ്ങള്‍

നൈറ്റ്ക്ലബുകളും, കായിക മത്സരങ്ങളും, അന്താരാഷ്ട്ര യാത്രകളും ന്യൂ സൗത്ത് വെയില്‍സില്‍ തിരിച്ചെത്താന്‍ വഴിയൊരുങ്ങുന്നു. സ്റ്റേറ്റില്‍ വാക്‌സിനേഷന്‍ 80 ശതമാനം എത്തിച്ചേര്‍ന്നാല്‍ ഈ സ്വാതന്ത്ര്യം തിരികെ ലഭിക്കുമെന്ന് ട്രഷറര്‍ ഡൊമനിക് പെറോടെറ്റ് വെളിപ്പെടുത്തി. നാല് മാസം നീണ്ട ലോക്ക്ഡൗണില്‍ നിന്നും ഒക്ടോബറോടെ സ്വാതന്ത്ര്യം അനുവദിക്കുമ്പോള്‍ സ്‌റ്റേറ്റിന്റെ സമ്പദ് വ്യവസ്ഥയും തിരിച്ചെത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.


ഏറെ നാള്‍ സന്യാസ ജീവിതം നയിക്കാന്‍ കഴിയില്ലെന്നത് കൊണ്ട് രാജ്യം ലോകത്തിനായി തുറന്നിടണമെന്ന് ഡൊമനിക് വ്യക്തമാക്കി. അടുത്ത വര്‍ഷത്തോടെ അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള വിലക്കുകള്‍ ഒഴിവാക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ എത്തിച്ചേര്‍ന്നാല്‍ സ്റ്റേറ്റ് ഇളവുകള്‍ അനുവദിച്ച് തുടങ്ങുമെങ്കിലും വലിയ കോവിഡ് വ്യാപനങ്ങള്‍ ഉണ്ടായാല്‍ സബര്‍ബ് ലോക്ക്ഡൗണുകള്‍ ആവശ്യമായി വരുമെന്ന് ഡൊമനിക് വ്യക്തമാക്കി. അതേസമയം സ്‌റ്റേറ്റ് അടിസ്ഥാനത്തിലുള്ള അടച്ചുപൂട്ടലുകള്‍ തിരിച്ചെത്തില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

വാക്‌സിനേഷന്‍ നിരക്ക് ഉയര്‍ന്നതോടെയാണ് ന്യൂ സൗത്ത് വെയില്‍സ് കോവിഡ് നിയമങ്ങളില്‍ ഇളവ് നല്‍കുന്ന ആദ്യ സ്‌റ്റേറ്റായി മാറിയത്. പകുതിയോളം ജനങ്ങള്‍ക്ക് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ലഭിച്ച് കഴിഞ്ഞു. 80 ശതമാനം പേര്‍ക്ക് സിംഗിള്‍ ഡോസും ലഭിച്ചു.
Other News in this category4malayalees Recommends