അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചടക്കിയതില്‍ 55 ശതമാനം പാകിസ്താനികള്‍ സംതൃപ്തരെന്ന് സര്‍വേ റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചടക്കിയതില്‍ 55 ശതമാനം പാകിസ്താനികള്‍ സംതൃപ്തരെന്ന് സര്‍വേ റിപ്പോര്‍ട്ട്
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചടക്കിയതില്‍ 55 ശതമാനം പാകിസ്താനികള്‍ സംതൃപ്തരെന്ന് ഗാലപ്പ് പാകിസ്ഥാന്‍ നടത്തിയ സര്‍വേ.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപീകരിച്ചതില്‍ നിങ്ങള്‍ സന്തോഷിക്കുന്നുണ്ടോ എന്ന ചോദ്യവുമായി 2,400 പേര്‍ക്കിടയിലാണ് സര്‍വേയിലാണ് 55 ശതമാനം വരുന്ന പാകിസ്താനികള്‍ താലിബാന്‍ ഭരണത്തില്‍ സംതൃപ്തരാണെന്ന ഫലം ലഭിച്ചത്.

55 ശതമാനം പേര്‍ സന്തുഷ്ടരാണെന്ന് പറഞ്ഞപ്പോള്‍ 25 ശതമാനം പേര്‍ സന്തുഷ്ടരല്ലെന്നും 20 ശതമാനം പേര്‍ക്ക് വിഷയത്തില്‍ പ്രത്യേകിച്ച് അഭിപ്രായമില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.ജിയോ ന്യൂസ് റിപ്പോര്‍ട്ട് അനുസരിച്ച്, താലിബാന്‍ സര്‍ക്കാരിന് ഏറ്റവും ശക്തമായ പിന്തുണ പ്രഖ്യാപിച്ചവരില്‍ 65 ശതമാനം പേര്‍ ഖൈബര്‍ പഖ്തുന്‍ഖ്വയ്ക്ക മേഖലയില്‍ നിന്നുള്ളവരാണ്. ബലൂചിസ്ഥാനില്‍ നിന്നുള്ള 55% പേരും പഞ്ചാബില്‍ നിന്നും സിന്ധില്‍ നിന്നും 54% പേരും അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപീകരിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചു.

ഓഗസ്റ്റ് 15 ന് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചടക്കുകയായിരുന്നു.


Other News in this category4malayalees Recommends