ട്രിപ്പിളടിച്ച് 85-കാരി! യുകെയില്‍ ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങി; ആദ്യത്തെ മൂന്നാം ഡോസ് സ്വീകരിച്ച് കെയര്‍ ഹോം അന്തേവാസി; രണ്ടാം ഡോസെടുത്ത് ആറ് മാസം കഴിഞ്ഞവര്‍ക്ക് പുതിയ പ്രതിരോധം നേടാം

ട്രിപ്പിളടിച്ച് 85-കാരി! യുകെയില്‍ ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങി; ആദ്യത്തെ മൂന്നാം ഡോസ് സ്വീകരിച്ച് കെയര്‍ ഹോം അന്തേവാസി; രണ്ടാം ഡോസെടുത്ത് ആറ് മാസം കഴിഞ്ഞവര്‍ക്ക് പുതിയ പ്രതിരോധം നേടാം

ശൈത്യകാലത്തിന് മുന്‍പ് പ്രായമായവര്‍ക്ക് മൂന്നാം ഡോസ് കോവിഡ്-19 വാക്‌സിന്‍ നല്‍കാനുള്ള യുകെ ഗവണ്‍മെന്റ് പദ്ധതിക്ക് തുടക്കമായി. യുകെയില്‍ മൂന്നാം ഡോസ് സ്വീകരിക്കുന്ന ആദ്യ വ്യക്തിയായി ഒരു കെയര്‍ ഹോം അന്തേവാസി മാറി. വരുന്ന ആഴ്ചകളില്‍ 30 മില്ല്യണ്‍ ബ്രിട്ടീഷുകാര്‍ക്ക് മൂന്നാം ഡോസ് ലഭിക്കും. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പിന്നിടുമ്പോഴാണ് ബൂസ്റ്റര്‍ നല്‍കിത്തുടങ്ങിയത്.


കെയര്‍ ഹോമിലെത്തി എന്‍എച്ച്എസ് മെഡിക്കല്‍ ടീമാണ് 85-കാരി ആനി വെബ്ബിന് മൂന്നാം ഡോസ് നല്‍കിയത്. 'ആദ്യത്തെ ബൂസ്റ്ററുകാരി ആകുന്നതില്‍ സന്തോഷമുണ്ട്. ഇതൊരു അതിശയമാണ്, ഒരുതുള്ളി പോലും വേദനിച്ചില്ല', ആനി പ്രതികരിച്ചു. കെയര്‍ ഹോമുകളില്‍ പ്രായമായവര്‍ക്ക് ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കുന്ന ആദ്യ പദ്ധതിയ്ക്കാണ് തുടക്കം കുറിച്ചതെന്ന് വെയില്‍സ് യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് മേഘാവികള്‍ പറഞ്ഞു.

റോണ്ടയിലെ ട്രിയോര്‍ക്കിയിലുള്ള ടൈ റോസ് നഴ്‌സിംഗ് ഹോം സന്ദര്‍ശിച്ചാണ് മൊബൈല്‍ വാക്‌സിനേഷന്‍ സംഘം മൂന്നാം ഡോസ് നല്‍കിയത്. 50ന് മുകളിലുള്ളവരെയും, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെയും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാനായി നാളെ മുതല്‍ സന്ദേശങ്ങള്‍ വഴി ക്ഷണിച്ച് തുടങ്ങും.

ആറ് മാസം മുന്‍പ് രണ്ടാം വാക്‌സിനെടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നേടാന്‍ യോഗ്യതയുണ്ട്. നാഷണല്‍ ബുക്കിംഗ് സര്‍വ്വീസ് ആരംഭിച്ചതോടെ ബൂസ്റ്റര്‍ നല്‍കുന്നത് എളുപ്പമാകുമെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. വൈറസിനെ ദീര്‍ഘകാലം നിയന്ത്രിച്ച് നിര്‍ത്താനും, രോഗസാധ്യത അധികമുള്ളവരെ സംരക്ഷിക്കാനും ബൂസ്റ്റര്‍ ഡോസ് സുപ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

50ന് മുകളിലുള്ളവര്‍ക്കും, ആരോഗ്യ പ്രശ്‌നങ്ങളുള്ള 16ന് മുകളില്‍ പ്രായമുള്ളവര്‍ക്കും, ആരോഗ്യ സോഷ്യല്‍ കെയര്‍ ജീവനക്കാര്‍ക്കും ബൂസ്റ്റര്‍ വാക്‌സിന്‍ ലഭിക്കും. മൂന്നാം കോവിഡ് വാക്‌സിനും, ഫ്‌ളൂ വാക്‌സിനും ഒരുമിച്ചെടുക്കുന്നത് സുരക്ഷിതമാണെന്ന് ജെസിവിഐ ഉപദേശിക്കുന്നു.
Other News in this category4malayalees Recommends