ഗ്യാസ് സപ്ലൈയര്‍ പൊളിഞ്ഞാലും സപ്ലൈ കട്ടാകില്ല; വാഗ്ദാനവുമായി മന്ത്രിമാര്‍; യുകെയിലെ ചെറുകിട എനര്‍ജി കമ്പനികള്‍ ഹോള്‍സെയില്‍ വില കുതിച്ചുയര്‍ന്നതോടെ പ്രതിസന്ധിയില്‍; രക്ഷാപദ്ധതിയുമായി ഗവണ്‍മെന്റ്

ഗ്യാസ് സപ്ലൈയര്‍ പൊളിഞ്ഞാലും സപ്ലൈ കട്ടാകില്ല; വാഗ്ദാനവുമായി മന്ത്രിമാര്‍; യുകെയിലെ ചെറുകിട എനര്‍ജി കമ്പനികള്‍ ഹോള്‍സെയില്‍ വില കുതിച്ചുയര്‍ന്നതോടെ പ്രതിസന്ധിയില്‍; രക്ഷാപദ്ധതിയുമായി ഗവണ്‍മെന്റ്

നിലവില്‍ ബ്രിട്ടനില്‍ നേരിടുന്ന ഗ്യാസ് പ്രതിസന്ധിയില്‍ അയവ് വരുത്താന്‍ പദ്ധതിയുമായി ഗവണ്‍മെന്റ്. ഗ്യാസ് സപ്ലൈ ചെയ്യുന്ന കമ്പനികള്‍ പൊളിഞ്ഞാലും ജനങ്ങള്‍ക്ക് ഗ്യാസ് എത്തുന്നത് കട്ടാകില്ലെന്നാണ് മന്ത്രിമാര്‍ ഉറപ്പ് നല്‍കുന്നത്. ഈ കസ്റ്റമേഴ്‌സിനെ വലിയ കമ്പനികള്‍ക്ക് ഏറ്റെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നേരിടാനുള്ള അടിയന്തര പദ്ധതികളാണ് ഗവണ്‍മെന്റ് തയ്യാറാക്കുന്നത്.


ഗ്യാസ് വിലകള്‍ കുതിച്ചുയരുന്നത് മൂലം മേഖല കനത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ബിസിനസ്സ് സെക്രട്ടറി ക്വാസി ക്വാര്‍ടെംഗ് എനര്‍ജി മേഖലയിലെ നേതാക്കളുമായി ചര്‍ച്ച നടത്തി. മഹാമാരിക്ക് ശേഷം ഡിമാന്‍ഡ് വര്‍ദ്ധിച്ചതോടെയാണ് വില വര്‍ദ്ധന. എന്നാല്‍ ഇതുമൂലം കാര്‍ബണ്‍ ഡയോക്‌സൈഡ് പ്ലാന്റുകള്‍ അടച്ചിട്ടതോടെ നാല് ചെറിയ എനര്‍ജി കമ്പനികളാണ് തകര്‍ന്നത്.

'കസ്റ്റമേഴ്‌സിനെ രക്ഷിക്കേണ്ടത് അനിവാര്യമാണ്. സപ്ലൈയറുടെ അവസാന ശ്രമവും പരാജയപ്പെട്ടാല്‍ ഓഫ്‌ജെമും, ഗവണ്‍മെന്റും സ്‌പെഷ്യല്‍ അഡ്മിനിസ്‌ട്രേറ്ററെ നിയോഗിക്കും. കസ്റ്റമേഴ്‌സിന് സപ്ലൈ ഉറപ്പാക്കാണിത്', ക്വാര്‍ടെംഗ് വ്യക്തമാക്കി. അതേസമയം യുകെയിലെ സപ്ലൈ നിലവിലെ പ്രതിസന്ധിയില്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് പോകില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്‍ഡസ്ട്രിയുടെ തലയിലുള്ള സമ്മര്‍ദം കുറയ്ക്കാന്‍ ഗ്രീന്‍ ടാക്‌സുകള്‍ നീക്കണമെന്നാണ് ഇയോണ്‍ ഉള്‍പ്പെടെയുള്ള വലിയ കമ്പനികള്‍ ആവശ്യപ്പെടുന്നത്. കാര്‍ബണ്‍ ഡയോക്‌സൈഡ് ലഭ്യത കുറഞ്ഞതോടെ ക്രിസ്മസ് ഡിന്നറുകളെ പോലും പ്രതിസന്ധിയിലാക്കുമെന്ന് മാംസ കമ്പനികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എനര്‍ജി കമ്പനികളെ രക്ഷിക്കാനായി ബില്ലുകളില്‍ വര്‍ദ്ധനവ് ഉണ്ടായേക്കാമെന്നതാണ് മറ്റൊരു ആശങ്ക.

നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധിച്ചതിന് പിന്നാലെ കൗണ്‍സില്‍ ടാക്‌സും വര്‍ദ്ധിക്കുമെന്ന അവസ്ഥയിലാണ് ബ്രിട്ടന്‍. ഇതിനെല്ലാം പുറമെ എനര്‍ജി ബില്‍ കൂടി ഉയര്‍ന്നാല്‍ ജനങ്ങളുടെ പോക്കറ്റ് കാലിയാകുമെന്നതാണ് അവസ്ഥ.
Other News in this category4malayalees Recommends