അച്ഛന് ഇഷ്ടമുള്ള കോഴ്‌സ് പഠിക്കാന്‍ നിര്‍ബന്ധിക്കുന്നു ; പൊലീസില്‍ പരാതി നല്‍കി 17 കാരന്‍

അച്ഛന് ഇഷ്ടമുള്ള കോഴ്‌സ് പഠിക്കാന്‍ നിര്‍ബന്ധിക്കുന്നു ; പൊലീസില്‍ പരാതി നല്‍കി 17 കാരന്‍
അച്ഛന് ഇഷ്ടമുള്ള കോഴ്‌സ് പഠിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നാപരോപിച്ച് പൊലീസില്‍ പരാതി നല്‍കി 17 കാരന്‍. പരാതി ലഭിച്ച ഉടന്‍ ദുബൈ പൊലീസിന്റെ ചൈല്‍ഡ് ആന്റ് വിമണ്‍ പ്രൊട്ടക്ഷന്‍ ടീം നടപടി സ്വീകരിച്ചു. രാജ്യത്തെ കുട്ടികളുടെ അവകാശ സംരക്ഷണ നിയമപ്രകാരം നടപടിയെടുത്തത്. കുട്ടിയ്ക്ക് അഭിപ്രായം പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുകയും അത് പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു.

സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കുട്ടിയെ അതേ സ്‌കൂളില്‍ അതേ കോഴ്‌സിന് തന്നെ ചേര്‍ക്കുമെന്നായിരുന്നു പിതാവിന്റെ നിര്‍ബന്ധം. എന്നാല്‍ ആ കോഴ്‌സ് പഠിക്കാനുള്ള തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് മകന്റെ വാദം. ഒരിക്കല്‍ കൂടി സ്‌കൂള്‍ പരീക്ഷയെഴുതി ഉന്നത ഗ്രേഡ് വാങ്ങണമെന്നായിരുന്നു പിതാവിന്റെ താത്പര്യം.

അമ്മയോടൊപ്പം 17 വയസുകാരന്‍ തങ്ങളെ സമീപിച്ചതെന്ന് ശിശു സംരക്ഷണ വിഭാഗം പറഞ്ഞു. അധികൃതര്‍ അച്ഛനുമായി ബന്ധപ്പെടുകയും കുട്ടിയുടെ അഭിപ്രായം കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അച്ഛന്റെ താത്പര്യങ്ങളും അഭിപ്രായങ്ങളും പരിഗണിക്കണമെന്ന് കുട്ടിയെയും ഉപദേശിച്ചു.

രണ്ട് പേരും സംസാരിച്ച് ഒടുവില്‍ മകന്റെ ഇഷ്ടത്തിന് തന്നെ കാര്യങ്ങള്‍ വിട്ടുകൊടുക്കാന്‍ അച്ഛന്‍ തയ്യാറായി. കുട്ടികളുടെയും സ്ത്രീകളുടെയും വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കാറുണ്ടെന്നും കുടുംബ ബന്ധങ്ങള്‍ക്കും കുട്ടികളുടെ താത്പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാറുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Other News in this category4malayalees Recommends