സറേയില്‍ ആശുപത്രിയിലേക്ക് വിളിച്ചിട്ടും, കവര്‍ച്ച നടന്നതായി വിവരം ലഭിച്ചിട്ടും ഈ പോലീസുകാര്‍ മൈന്‍ഡ് ചെയ്തില്ല; കാരണം ഡ്യൂട്ടി സമയത്ത് അവര്‍ പോലീസ് കാറില്‍ സെക്‌സില്‍ ഏര്‍പ്പെടുന്ന തിരക്കിലായിരുന്നു! പോലീസ് കമിതാക്കളുടെ ജോലി പോയി

സറേയില്‍ ആശുപത്രിയിലേക്ക് വിളിച്ചിട്ടും, കവര്‍ച്ച നടന്നതായി വിവരം ലഭിച്ചിട്ടും ഈ പോലീസുകാര്‍ മൈന്‍ഡ് ചെയ്തില്ല; കാരണം ഡ്യൂട്ടി സമയത്ത് അവര്‍ പോലീസ് കാറില്‍ സെക്‌സില്‍ ഏര്‍പ്പെടുന്ന തിരക്കിലായിരുന്നു! പോലീസ് കമിതാക്കളുടെ ജോലി പോയി

ഡ്യൂട്ടി സമയത്ത് ജോലി ചെയ്യുന്നതിന് പകരം പോലീസ് കാറില്‍ സെക്‌സില്‍ ഏര്‍പ്പെട്ട് രണ്ട് പോലീസുകാര്‍. ആശുപത്രിയില്‍ സഹായം അഭ്യര്‍ത്ഥിച്ച് ലഭിച്ച വിളിയും, കവര്‍ച്ച നടക്കുന്നുവെന്ന വിവരവുമൊന്നും ഇവരെ ഡ്യൂട്ടിയിലേക്ക് തിരിച്ചെത്തിക്കാന്‍ സഹായിച്ചില്ല. ഇതോടെ പോലീസ് മേധാവികള്‍ പോലീസ് കാര്‍ തെരഞ്ഞ് കണ്ടുപിടിച്ചതോടെയാണ് സെര്‍ജന്റ് മോളി എഡ്വാര്‍ഡ്‌സിന്റെയും, കാമുകന്‍ പിസി റിച്ചാര്‍ഡ് പാറ്റന്റെയും യഥാര്‍ത്ഥ 'ഡ്യൂട്ടി' പുറത്തുവന്നത്.


പുലര്‍ച്ചെ 4.51ന് ഇലക്ട്രിക്കല്‍ സ്റ്റോറില്‍ കവര്‍ച്ച നടന്നതിനെ തുടര്‍ന്ന് സഹായ അഭ്യര്‍ത്ഥനയ്ക്ക് റേഡിയോ അപേക്ഷ വരുമ്പോള്‍ സെക്‌സില്‍ ഏര്‍പ്പെട്ട 39-കാരന്‍ പാറ്റന്റെ ശബ്ദമാണ് മറുപടിയായി ലഭിച്ചത്, സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹിതരും, കുട്ടികളുമുള്ള ഓഫീസര്‍മാര്‍ 4.17ന് ആശുപത്രിയില്‍ നിന്നും ലഭിച്ച കോളും അവഗണിച്ചു. നൈറ്റ്ക്ലബിന് പുറത്ത് വെച്ചുണ്ടായ അക്രമത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റ സംഭവം പരിശോധിക്കാനാണ് വിവരം ലഭിച്ചത്.

എന്നാല്‍ 15 മിനിറ്റ് അകലെ കാര്‍ പാര്‍ക്ക് ചെയ്ത് ഓഫീസര്‍മാര്‍ സെക്‌സില്‍ ഏര്‍പ്പെടുകയായിരുന്നുവെന്ന് സ്വതന്ത്ര അച്ചടക്ക ബോര്‍ഡിന് മുന്നില്‍ വ്യക്തമാക്കപ്പെട്ടു. ട്രാന്‍സ്‌ക്രിപ്റ്റുകളില്‍ നിന്നും ലൈംഗിക പ്രവര്‍ത്തനം അരങ്ങേറിയെന്ന് വ്യക്തമായിട്ടുണ്ട്. സറേ ഹീത്ത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഓഫീസര്‍മാരുടെ പട്രോള്‍ കാറിലുള്ള രഹസ്യ റെക്കോര്‍ഡിംഗിലും ലൈംഗികമായുള്ള ചേഷ്ടകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം ട്രിബ്യൂണല്‍ ചേരുന്നതിന് മുന്‍പ് ഇരുവരും സറേ പോലീസില്‍ നിന്നും രാജിവെച്ചു. ജോലിയില്‍ തുടര്‍ന്നെങ്കില്‍ പുറത്താക്കാന്‍ ആവശ്യമായ കുറ്റങ്ങള്‍ ചെയ്തിരുന്നതായി പാനല്‍ വ്യക്തമാക്കി. ആശുപത്രിയിലേക്ക് വിളിച്ചിട്ട് പോകാതിരുന്നത് തെളിവുകള്‍ തെറ്റാന്‍ ഇടയുള്ളതിനാലാണെന്ന് എഡ്വാര്‍ഡ്‌സ് വാദിച്ചു.

എന്നാല്‍ സെക്‌സ് തടസ്സപ്പെടാതിരിക്കാനാണ് ഓഫീസര്‍മാര്‍ ഈ അപേക്ഷ ഒഴിവാക്കിയതെന്നാണ് പാനല്‍ വിധിച്ചത്. മികച്ച ഓഫീസറെന്ന് അവാര്‍ഡ് പോലും നേടിയ ശേഷമാണ് എഡ്വാര്‍ഡ്‌സിന് പുറത്തേക്ക് പോകേണ്ടി വന്നത്.
Other News in this category4malayalees Recommends