കോവിഡ് വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചാലും ഇന്ത്യന്‍ വംശജര്‍ മരണപ്പെടാന്‍ സാധ്യത കൂടുതല്‍; ഞെട്ടലായി യുകെ പഠനം; വാക്‌സിന്‍ എല്ലാ വംശജര്‍ക്കും ഒരു പോലെ സുരക്ഷ നല്‍കുന്നില്ല; വിഷയത്തില്‍ ഇന്ത്യക്കാരും, പാകിസ്ഥാനികളും തുല്യദുഃഖിതര്‍?

കോവിഡ് വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചാലും ഇന്ത്യന്‍ വംശജര്‍ മരണപ്പെടാന്‍ സാധ്യത കൂടുതല്‍; ഞെട്ടലായി യുകെ പഠനം; വാക്‌സിന്‍ എല്ലാ വംശജര്‍ക്കും ഒരു പോലെ സുരക്ഷ നല്‍കുന്നില്ല; വിഷയത്തില്‍ ഇന്ത്യക്കാരും, പാകിസ്ഥാനികളും തുല്യദുഃഖിതര്‍?

കോവിഡ് വാക്‌സിന്റെ സുരക്ഷ എല്ലാ ജനങ്ങളിലും ഒരുപോലെ പ്രതിഫലിക്കുന്നില്ലെന്ന് സുപ്രധാന യുകെ പഠനം. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ ലഭിച്ചാലും ഡൗണ്‍ സിന്‍ഡ്രോം പോലുള്ള രോഗങ്ങള്‍ ബാധിച്ചവര്‍, പ്രായമായവര്‍, പുരുഷന്‍മാര്‍ എന്നിവര്‍ക്ക് പുറമെ ഇന്ത്യന്‍, പാകിസ്ഥാനി പശ്ചാത്തലത്തില്‍ നിന്നുള്ളവരും കൊറോണാവൈറസ് ബാധിച്ച് ആശുപത്രിയില്‍ എത്തിപ്പെടാനും, മരണപ്പെടാനും സാധ്യതയുണ്ടെന്നാണ് യുകെയില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്.


ഓക്‌സ്‌ഫോര്‍ഡ്, എഡിന്‍ബര്‍ഗ്, നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള ഗവേഷക സംഘമാണ് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ലഭിച്ച ശേഷവും ഉയര്‍ന്ന അപകടം നേരിടുന്ന ജനങ്ങളെ തിരിച്ചറിയാനായി കാല്‍ക്കുലേറ്റര്‍ വികസിപ്പിച്ചതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമ്പൂര്‍ണ്ണവും, പകുതിയും ഡോസ് വാക്‌സിന്‍ ലഭിച്ച 6.9 മില്ല്യണ്‍ പേരുടെ ആശുപത്രി രേഖകളാണ് ഇവര്‍ പരിശോധിച്ചത്. ഈ കണക്ക് പ്രകാരം എല്ലാ വിഭാഗങ്ങള്‍ക്കും വാക്‌സിന്‍ സമാനമായ സുരക്ഷ ഉറപ്പാക്കുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു.

ചില വിഭാഗങ്ങള്‍ ഗുരുതര രോഗബാധിതരാകാനുള്ള സാധ്യത ഏറെ കൂടുതലാണെന്ന് ഡാറ്റ വ്യക്തമാക്കി. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ചവര്‍ വൈറസ് ബാധിച്ച് മരിക്കാനുള്ള സാധ്യത 13 ഇരട്ടിയാണ്. ഡിമെന്‍ഷ്യയും, പാര്‍കിന്‍സണ്‍ രോഗവുമുണ്ടെങ്കില്‍ രണ്ടിരട്ടി സാധ്യത കൂടുതലാണെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. മാരകമായ വൈറസിനോട് കൂടുതലായി ഇടപെടുന്നതാകാം അപകടം വര്‍ദ്ധിപ്പിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

ഇന്ത്യന്‍, പാകിസ്ഥാനി പശ്ചാത്തലമുള്ളവര്‍, ദാരിദ്ര്യാവസ്ഥ നേരിടുന്നവര്‍, എന്നിവര്‍ക്ക് പുറമെ കെയര്‍ ഹോമുകളിലുള്ളവരും അധിക അപകടം നേരിടുന്നതായി പഠനം പറയുന്നു. ഇന്ത്യക്കാരും, പാകിസ്ഥാനികളുടെയും കുടുംബങ്ങളുടെ വലുപ്പം കൂടുതലാകുന്നതും, ഇതിനകത്ത് വൈറസ് വ്യാപനം കൂടുന്നതുമാണ് പ്രശ്‌നമാകുന്നതെന്ന് എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റി അഷര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫസര്‍ അസീസ് ഷെയ്ഖ് സ്‌കൈ ന്യൂസിനോട് പറഞ്ഞു.

റിസ്‌ക് കാല്‍ക്കുലേറ്റര്‍ വഴി അപകടം അധികമായി നേരിടുന്ന വിഭാഗങ്ങളെ തിരിച്ചറിഞ്ഞ് ഇവരെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യുകെയ്ക്ക് സാധിക്കും.
Other News in this category4malayalees Recommends