സാധാരണക്കാരന്റെ വേഷത്തില്‍ ആശുപത്രിയിലെത്തിയ കേന്ദ്ര ആരോഗ്യ മന്ത്രി മാണ്ഡവ്യയ്ക്ക് സുരക്ഷാ ജീവനക്കാരന്റെ മര്‍ദ്ദനം ; ബെഞ്ചിലിരിക്കാന്‍ ശ്രമിച്ചപ്പോള്‍ അധിക്ഷേപം ; രോഗികള്‍ വലയുന്നത് നേരിട്ട് കണ്ടെന്ന് മന്ത്രി

സാധാരണക്കാരന്റെ വേഷത്തില്‍ ആശുപത്രിയിലെത്തിയ കേന്ദ്ര ആരോഗ്യ മന്ത്രി മാണ്ഡവ്യയ്ക്ക് സുരക്ഷാ ജീവനക്കാരന്റെ മര്‍ദ്ദനം ; ബെഞ്ചിലിരിക്കാന്‍ ശ്രമിച്ചപ്പോള്‍ അധിക്ഷേപം ; രോഗികള്‍ വലയുന്നത് നേരിട്ട് കണ്ടെന്ന് മന്ത്രി
സാധാരണക്കാരന്റെ വേഷത്തില്‍ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലെത്തിയ തന്നെ സുരക്ഷാ ജീവനക്കാരന്‍ മര്‍ദ്ദിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. സഫ്ദര്‍ജങ് ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കവേയാണ് ആശുപത്രിയില്‍ തനിക്കുണ്ടായ അനുഭവം മന്ത്രി വെളിപ്പെടുത്തിയത്.

ആശുപത്രി സാഹചര്യങ്ങള്‍ വിലയിരുത്താന്‍ സാധാരണ രോഗിയുടെ വേഷത്തിലാണ് മന്ത്രി എത്തിയത്. ഗേറ്റില്‍ വച്ച് സുരക്ഷാ ജീവനക്കാരന്‍ ഇടിച്ചതായും ബെഞ്ചില്‍ ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ അധിക്ഷേപിച്ചതായും അദ്ദേഹം പറഞ്ഞു. സ്‌ട്രെച്ചറും മറ്റ് ചികിത്സാ സൗകര്യങ്ങളും കിട്ടാതെ ഒട്ടേറെ രോഗികള്‍ വലയുന്നതായി കണ്ടു.

മകന് സ്‌ട്രെച്ചറിനായി ജീവനക്കാരോട് അപേക്ഷിക്കുന്ന 75 വയസ്സുകാരിയെ കണ്ടു. ഒരാള്‍ പോലും അവരുടെ സഹായത്തിനെത്തിയില്ല. തനിക്കുണ്ടായ അനുഭവം പ്രധാനമന്ത്രി മോദിയോട് പങ്കുവച്ചതായും മന്ത്രി പറഞ്ഞു. മര്‍ദ്ദിച്ച സുരക്ഷാ ജീവനക്കാരനെ പുറത്താക്കിയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഒരാളെ മാത്രം ശിക്ഷിച്ചിട്ട് കാര്യമില്ലെന്നും വ്യവസ്ഥയില്‍ മാറ്റമുണ്ടാക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

Other News in this category



4malayalees Recommends