1.5 മില്യണ്‍ ജനങ്ങള്‍ക്ക് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള ക്ഷണം ഇന്ന് മുതല്‍ അയച്ചു തുടങ്ങും ; നാഷണല്‍ ബുക്കിംഗ് സര്‍വീസ് ഉപയോഗിച്ച് ബൂസ്റ്റര്‍ ഡോസ് ബുക്ക് ചെയ്യാമെന്നും ഹെല്‍ത്ത് സെക്രട്ടറി

1.5 മില്യണ്‍ ജനങ്ങള്‍ക്ക് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള ക്ഷണം ഇന്ന് മുതല്‍ അയച്ചു തുടങ്ങും ; നാഷണല്‍ ബുക്കിംഗ് സര്‍വീസ് ഉപയോഗിച്ച് ബൂസ്റ്റര്‍ ഡോസ് ബുക്ക് ചെയ്യാമെന്നും ഹെല്‍ത്ത് സെക്രട്ടറി
കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി 1.5 മില്യണ്‍ ജനങ്ങള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള ക്ഷണം അയക്കും. ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്‌സിനും പ്രതിരോധ ശേഷി കുറവുള്ള രോഗികള്‍ക്കും ഉള്‍പ്പെടെ ബൂസ്റ്റര്‍ ഡോസ് നല്‍കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. നാഷണല്‍ ബുക്കിംഗ് സര്‍വീസ് വഴി ബൂസ്റ്റര്‍ ഡോസ് ബുക്ക് ചെയ്യാം, അര്‍ഹിക്കുന്നവര്‍ക്കുള്ള സന്ദേശം ഈ ആഴ്ച തന്നെ നല്‍കും.

ബൂസ്റ്റര്‍ ഡോസുകള്‍ കൂടുതല്‍ പ്രതിരോധത്തിന് സഹായിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. വരും മാസങ്ങള്‍ യുകെയെ സംബന്ധിച്ച് ആശങ്ക നിറഞ്ഞതാണ്. വിന്റര്‍ മാസങ്ങളില്‍ കോവിഡ് പകരുമോ എന്നത് വെല്ലുവിളിയായിരിക്കേ ബൂസ്റ്റര്‍ ഡോസ് ഇതിന് പ്രതിവിധിയാകുമെന്ന് ജാവിദ് പറഞ്ഞു. നാഷണല്‍ ബുക്കിങ്ങ് സര്‍വീസ് ഉപയോഗിച്ച് അര്‍ഹരായവര്‍ ബൂസ്റ്റര്‍ ഡോസ് ബുക്ക് ചെയ്യണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരില്‍ 16 മുതല്‍ 65 വയസ്സുവരെയുള്ള രോഗസാധ്യതയുള്ളവരും ഉള്‍പ്പെടും. കെയര്‍ ഹോമില്‍ ജോലി ചെയ്യുന്നവരും 50ന് മുകളില്‍ പ്രായമുള്ളവരും ഫ്രണ്ട്‌ലൈന്‍ ഹെല്‍ത്ത് സോഷ്യല്‍ കെയര്‍ ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം.

രണ്ട് വാക്‌സിനേഷനും പൂര്‍ത്തിയാക്കി ആറു മാസം കഴിഞ്ഞവരാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടത്. മറ്റ് വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്കും ബൂസ്റ്റര്‍ ഡോസായി നല്‍കുക ഫിസര്‍ വാക്‌സിനാണ്. വെയില്‍സും സ്‌കോട്‌ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കും.

ഏതായാലും പ്രതിരോധ സംവിധാനം ശക്തമാക്കുകയെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമാണ് ബൂസ്റ്റര്‍ ഡോസ്. വാക്‌സിന്‍ എടുത്ത് മാസങ്ങള്‍ പിന്നിടുന്നവര്‍ക്ക് പ്രതിരോധ ശേഷി കുറയുമെന്ന പഠനം വ്യക്തമാക്കുമ്പോള്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശ്വാസമാകുകയാണ്.

Other News in this category4malayalees Recommends