കാനഡയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം ;ജനം ഇന്ന് വിധിയെഴുതുമ്പോള്‍ വെല്ലുവിളിയുണ്ടെങ്കിലും ജസ്റ്റിന്‍ ട്രൂഡോ മുന്നിലെത്തുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

കാനഡയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം ;ജനം ഇന്ന് വിധിയെഴുതുമ്പോള്‍ വെല്ലുവിളിയുണ്ടെങ്കിലും ജസ്റ്റിന്‍ ട്രൂഡോ മുന്നിലെത്തുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്
കോവിഡ് പ്രതിസന്ധികള്‍ കാനഡയുടെ സര്‍ക്കാരിനെ ബാധിക്കുമോ എന്നറിയാന്‍ ഇനി താമസമില്ല. ജനം പോളിങ് ബൂത്തിലെത്തുന്നതോടെ വിധിയെഴുത്ത് തുടങ്ങി. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ശക്തമായ വെല്ലുവിളിയാണ് നേരിടുന്നത്. കോവിഡിനെ നേരിട്ട രീതിയും കാലാവസ്ഥ പ്രശ്‌നങ്ങളും നിലവിലെ സാമ്പത്തിക സമൂഹിക വിഷയങ്ങളുമെല്ലാം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി.

പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിയും പ്രധാന എതിരാളികളായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് ഇക്കുറി നടക്കുന്നത്.

അഭിപ്രായ സര്‍വ്വേയില്‍ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് നേരിയ മുന്നേറ്റം പ്രവചിക്കുന്നുണ്ട്. എന്നാല്‍ മത്സരം ഇഞ്ചോടിഞ്ചു പോരാട്ടമാണെന്ന് ഏറെക്കുറെ വ്യക്തമാണ്. ഇന്ത്യന്‍ വംശജനായ ജഗ്മീത് സിങ് നയിക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയ്ക്കു ലഭിക്കുന്ന വോട്ടുകളും നിര്‍ണായകമാണ്.

അതിര്‍ത്തികള്‍ അടച്ചുള്ള ശക്തമായ പ്രതിരോധം വോട്ടായി മാറുമെന്നാണ് ട്രൂഡോയുടെ അവകാശവാദം. ഇതിനാണ് തിരഞ്ഞെടുപ്പ് നേരത്തെയാക്കാനും തീരുമാനിച്ചത്. എന്നാല്‍ ഇതു തിരിച്ചടി നല്‍കുമോയെന്ന സംശയം ചിലര്‍ ഉന്നയിക്കുന്നുണ്ട്. നിലവില്‍ കോവിഡ് വ്യാപനമുള്ള സമയത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് എന്തിനെന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്.

ഈ അടുത്ത് രാജ്യം കടുത്ത ഉഷ്ണ തരംഗം നേരിട്ടിരുന്നു. 49.6 ഡിഗ്രി എത്തിയതോടെ ഏറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ പാര്‍ട്ടി പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .ഇന്ത്യക്കാരുടെ വോട്ടും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യന്‍ കനേഡിയന്‍ വിഭാഗത്തിന് ട്രൂഡോ ഗവണ്‍മെന്റിനോട് രോഷമുണ്ടെന്ന വാര്‍ത്തകളുമുണ്ട്. ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ ,ആല്‍ബെര്‍ട്ട, മാനിതോബ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സമൂഹം അധികമായി താമസിക്കുന്നിടങ്ങളാണ്. ഇവിടങ്ങളിലെ വോട്ട് നിര്‍ണ്ണായകമാണ്.

Other News in this category4malayalees Recommends