ന്യൂസൗത്ത് വെയില്‍സില്‍ കോവിഡ് വ്യാപനം റെക്കോര്‍ഡില്‍ ; നാലു മരണം ; ഒക്ടോബറോടെ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണമേറുമെന്നും മരണ നിരക്ക് ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പ്

ന്യൂസൗത്ത് വെയില്‍സില്‍ കോവിഡ് വ്യാപനം റെക്കോര്‍ഡില്‍ ; നാലു മരണം ; ഒക്ടോബറോടെ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണമേറുമെന്നും മരണ നിരക്ക് ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പ്
കോവിഡിനെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ ഓസ്‌ട്രേലിയയ്ക്ക് ആയെങ്കിലും ഡെല്‍റ്റാ വേരിയന്റിന്റെ പുതിയ വ്യാപനം മൂലം കോവിഡ് റെക്കോര്‍ഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ് രാജ്യത്തില്‍. ന്യൂ സൗത്ത് വെയില്‍സില്‍ 935 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നാലു മരണവും.

ആയിരത്തില്‍ താഴെ കോവിഡ് കേസുകള്‍ ഇപ്പോള്‍ പിടിച്ചു നിര്‍ത്തുന്നത് ആശ്വാസമെങ്കിലും അടുത്തമാസം കാര്യങ്ങള്‍ കൈവിടുമെന്ന ആശങ്കയിലാണ് അധികൃതര്‍.

ഒക്ടോബറോടെ ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണവും മരണ നിരക്കും ഏറുമെന്നാണ് ന്യൂസൗത്ത് വെയില്‍സ് പ്രീമിയര്‍ ഗ്ലാഡീസ് ബെരെജിക്ലിയന്‍ വ്യക്തമാക്കുന്നത്.എന്നാല്‍ വാക്‌സിനേഷന്‍ പുരോഗതിയില്‍ തൃപ്തിയുണ്ടെന്നും പ്രീമിയര്‍ വ്യക്തമാക്കി. 82.2 ശതമാനം പേരും ആദ്യ ഡോസും 52.7 ശതമാനം പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു കഴിഞ്ഞു. രണ്ടു വാക്‌സിനേഷനും കൂടുതല്‍ പേര്‍ പൂര്‍ത്തിയാക്കുന്നതോടെ പ്രതിരോധ ശേഷി ഉയര്‍ത്താമെന്നും കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനാകുമെന്നും പ്രീമിയര്‍ പറഞ്ഞു.12നും 15നും ഇടയില്‍ പ്രായമുള്ളവരില്‍ 20 ശതമാനം പേരും വാക്‌സിന്‍ എടുത്തിട്ടുണ്ട്. കൂടുതല്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

മരണ നിരക്കും ആശുപത്രിയില്‍ തീവ്ര അവസ്ഥയില്‍ പ്രവേശിക്കുന്നവരുടേയും കണക്ക് പരിശോധിച്ചാല്‍ ഭൂരിഭാഗവും വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തമാകും. അതിനാല്‍ തന്നെ വാക്‌സിനേഷന് പരമാവധി പേര്‍ തയ്യാറാകണമെന്നാണ് ആരോഗ്യ വിദഗ്ധരും പറയുന്നത്.

Other News in this category4malayalees Recommends