റഷ്യയിലെ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി നടത്തിയ വെടിവെയ്പില്‍ എട്ടോളം വിദ്യാര്‍ത്ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട് ; വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ കൂട്ട വെടിവെയ്പ്പ്

റഷ്യയിലെ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി നടത്തിയ വെടിവെയ്പില്‍ എട്ടോളം വിദ്യാര്‍ത്ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട് ; വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ കൂട്ട വെടിവെയ്പ്പ്
മദ്ധ്യ റഷ്യയിലെ ഒരു സര്‍വകലാശാല കാമ്പസില്‍ തിങ്കളാഴ്ച ഒരു വിദ്യാര്‍ത്ഥി വെടിയുതിര്‍ത്തു. വെടിവെയ്പില്‍ കുറഞ്ഞത് എട്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ വര്‍ഷം വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടക്കുന്ന രണ്ടാമത്തെ കൂട്ട വെടിവെയ്പ്പാണിത്.


പേം സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസ് പിടിയിലായ പ്രതിക്കും പരിക്കുകള്‍ ഉണ്ടെന്ന് റഷ്യയില്‍ പ്രധാന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന അന്വേഷണ സമിതി പറഞ്ഞു.

റഷ്യയിലെ വിദ്യാഭ്യാസ സഥാപനങ്ങളില്‍ സാധാരണയായി കര്‍ശനമായ സുരക്ഷകള്‍ ഉണ്ട് എന്നതും നിയമപരമായി തോക്കുകള്‍ വാങ്ങുന്നതിന് നിയന്ത്രണങ്ങള്‍ ഉള്ളതിനാലും ഇവിടെയുള്ള സ്‌കൂളുകളില്‍ താരതമ്യേന കുറച്ച് വെടിവെയ്പ്പുകള്‍ മാത്രമേ നടന്നിട്ടുള്ളൂ. എന്നാല്‍ മൃഗവേട്ടയ്ക്കുള്ള റൈഫിളുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.

വെടിവെയ്പ്പില്‍ നിന്നും രക്ഷപ്പെടുന്നതിനായി വിദ്യാര്‍ത്ഥികള്‍ കാമ്പസിലെ കെട്ടിടങ്ങളിലെ ജാലകങ്ങളില്‍ നിന്ന് സാധനങ്ങള്‍ എറിയുകയും തുടര്‍ന്ന് ചാടുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം.

ഹെല്‍മറ്റ് ഉള്‍പ്പെടെ സൈനികതന്ത്രപരമായ കറുത്ത വസ്ത്രം ധരിച്ച ഒരു വ്യക്തി ആയുധം വഹിച്ച് ക്യാമ്പസിലൂടെ നടന്നുപോകുന്നതായി ആക്രമണത്തിനിടെ എടുത്ത അമേച്വര്‍ ഫൂട്ടേജുകള്‍ രാജ്യത്തെ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

2021 മേയിലാണ് ഇത്തരത്തിലുള്ള മാരകമായ ആക്രമണം ഇതിനുമുമ്പ് നടന്നത്. മദ്ധ്യ റഷ്യയിലെ കസാനിലെ തന്റെ പഴയ സ്‌കൂളില്‍ 19 കാരനായ ഒരു തോക്കുധാരി വെടിയുതിര്‍ക്കുകയായിരുന്നു. ഈ ആക്രമണത്തില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു.

Other News in this category



4malayalees Recommends