ഒരുപാട് സിനിമകളില്‍ നിന്ന് ഷാരൂഖ് ഒഴിവാക്കി ; ഒരുപാട് വേദനിച്ച അനുഭവങ്ങളായിരുന്നു അതെല്ലാം ; വെളിപ്പെടുത്തി ഐശ്വര്യ റായ്

ഒരുപാട് സിനിമകളില്‍ നിന്ന് ഷാരൂഖ് ഒഴിവാക്കി ; ഒരുപാട് വേദനിച്ച അനുഭവങ്ങളായിരുന്നു അതെല്ലാം ; വെളിപ്പെടുത്തി ഐശ്വര്യ റായ്
ഒരു കാലത്ത് പ്രേക്ഷകരുടെ പ്രിയ താരജോഡികളായിരുന്നു ഷാരൂഖ് ഖാനും ഐശ്വര്യ റായും. ദേവദാസ്, ജോഷ്, മൊഹബത്തേന്‍ എന്നിവയുള്‍പ്പെടെ നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുമുണ്ട്. പക്ഷേ പില്‍ക്കാലത്ത് നിരവധി ചിത്രങ്ങളില്‍ നിന്ന് ഐശ്വര്യ റായ്യെ നായികാ സ്ഥാനത്ത് നിന്ന് ഒരു കാരണവുമില്ലാതെ ഷാരൂഖ് ഖാന്‍ മാറ്റിയതായി അഭ്യൂങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇത് ശരിയായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യ റായ്.

വീര്‍സാറ, ചല്‍തെ ചാല്‍തെ തുടങ്ങിയ ചിറ്റ് ചിത്രങ്ങള്‍ ഉള്‍പ്പെടെ അഞ്ച് സിനിമകളില്‍ നിന്ന് ഷാരൂഖ് ഖാന്‍ തന്നെ ഒഴിവാക്കിയെന്നാണ് ഐശ്വര്യ റായ് വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു ടെലിവിഷന്‍ ഷോയിലാണ് ഐശ്വര്യ ഇത് പറഞ്ഞത്.

'ഞാന്‍ അതിന് എങ്ങനെ ഉത്തരം നല്‍കും? അതെ, ആ സമയത്ത്, ഞങ്ങള്‍ ഒരുമിച്ച് ചില സിനിമകള്‍ ചെയ്യുന്നതിനെ കുറിച്ച് സംസാരമുണ്ടായിരുന്നു. പിന്നെ, പെട്ടെന്ന് അവ സംഭവിക്കാതെ ആയി, യാതൊരു വിശദീകരണവും ഉണ്ടായില്ല. എന്തുകൊണ്ടാണെന്ന ഉത്തരം എനിക്ക് ഒരിക്കലും ലഭിച്ചിട്ടില്ല. ആ സമയത്ത്, ഒരു വിശദീകരണവും നല്‍കാതെ ഒഴിവാക്കിയപ്പോള്‍, തീര്‍ച്ചയായും ഞെട്ടിപ്പോയി, ആശയക്കുഴപ്പത്തിലായി, വേദനിച്ചു. അതിനെക്കുറിച്ച് ആശ്ചര്യപ്പെട്ടു. പക്ഷേ ആ വ്യക്തിയുടെ അടുത്ത് പോയി ഞാന്‍ എന്തുകൊണ്ടെന്ന് ചോദിക്കില്ല.' ഐശ്വര്യ പറഞ്ഞു.

എന്നാല്‍ ഒരിക്കല്‍ തന്റെ തീരുമാനങ്ങളില്‍ ഷാരൂഖ് ഖേദം പ്രകടിപ്പിച്ചിരുന്നു. ആഷ് (ഐശ്വര്യ) ഒരു നല്ല സുഹൃത്തായതിനാല്‍ തന്നെ അത് വളരെ സങ്കടകരമാണ്. വ്യക്തിപരമായി, ഞാന്‍ തെറ്റ് ചെയ്തു എന്നാണ് ഞാന്‍ കരുതുന്നത്. ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ അത് ശരിയായിരുന്നു. ഞാന്‍ ആഷിനോട് ക്ഷമ ചോദിച്ചിരുന്നുവെന്നാണ് ഷാരൂഖ് പറഞ്ഞത്.

Other News in this category4malayalees Recommends