അമ്മ ഉണ്ടെങ്കില്‍ ആ സീന്‍ തനിക്ക് ഒരിക്കലും ചെയ്യാന്‍ സാധിക്കില്ലെന്ന് കാവ്യ, ഒടുവില്‍ അമ്മയെ മാറ്റി നിര്‍ത്തിയാണ് ആ സീന്‍ എടുത്തത്

അമ്മ ഉണ്ടെങ്കില്‍ ആ സീന്‍ തനിക്ക് ഒരിക്കലും ചെയ്യാന്‍ സാധിക്കില്ലെന്ന് കാവ്യ, ഒടുവില്‍ അമ്മയെ മാറ്റി നിര്‍ത്തിയാണ് ആ സീന്‍ എടുത്തത്
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യയുടെ 37ാം പിറന്നാള്‍. നടിയുടെ അഭിനയജീവിതവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അത്തരത്തില്‍ സംവിധായകന്‍ കമല്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കാവ്യയുടെ കരിയര്‍ മാറ്റിയ ചിത്രം അഴകിയ രാവണനിലെ ഒരു രംഗത്തെ കുറിച്ചാണ് കമല്‍ പറയുന്നത്.

'വെണ്ണിലാ ചന്ദനകിണ്ണം' എന്ന ഗാനരംഗത്ത് മമ്മൂട്ടിയുടെ ചെറുപ്പകാലം ചെയ്യുന്ന പയ്യന് കാവ്യ കുളക്കടവില്‍ വെച്ച് ഒരു ഉമ്മ കൊടുക്കുന്ന ഒരു രംഗമുണ്ടായിരുന്നു. പക്ഷെ ആ രംഗം ചെയ്യാന്‍ കാവ്യ ഒരു തരത്തിലും സമ്മതിക്കാതിരിക്കുകയായിരുന്നു എന്നാണ് കമല്‍ പറയുന്നത്. എന്നാല്‍ ഉമ്മ വെയ്ക്കുന്ന രംഗം എടുക്കുമ്പോള്‍ ആരും അവിടെ ഉണ്ടാവാന്‍ പാടില്ല എന്നായിരുന്നു കാവ്യയുടെ ആദ്യത്തെ ആവശ്യം.

അത് പറ്റില്ലല്ലോ മോളെ, ഞാനും ക്യാമറമാനും ഒക്കെ വേണ്ടേ എന്ന് പറഞ്ഞു. അമ്മയെയും അച്ഛനെയും നിര്‍ത്താം എന്ന് പറഞ്ഞു. അതും കാവ്യ സമ്മതിച്ചില്ല. അമ്മ ഉണ്ടെങ്കില്‍ എനിക്ക് അത് ഒട്ടും ചെയ്യാന്‍ സാധിക്കില്ല എന്നാണ് കാവ്യ പറഞ്ഞത്. ഒടുവില്‍ അമ്മയെ മാറ്റി നിര്‍ത്തിയിട്ടാണ് ആ സീന്‍ എടുക്കുന്നത്, എന്നും അദ്ദേഹം പറയുന്നു.

Other News in this category4malayalees Recommends