ബിയാട്രീസ് രാജകുമാരിയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു ; രാജകുടുംബത്തിലെ പുതിയ അതിഥിയെ വരവേല്‍ക്കുമ്പോഴും ബ്രിയാട്രീസിന്റെ അച്ഛന്‍ പ്രിന്‍സ് ആന്‍ഡ്രൂ പീഢന കേസു മൂലം ' പുറത്തിറങ്ങാനാകാത്ത ' അവസ്ഥയില്‍

ബിയാട്രീസ് രാജകുമാരിയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു ; രാജകുടുംബത്തിലെ പുതിയ അതിഥിയെ വരവേല്‍ക്കുമ്പോഴും ബ്രിയാട്രീസിന്റെ അച്ഛന്‍ പ്രിന്‍സ് ആന്‍ഡ്രൂ പീഢന കേസു മൂലം ' പുറത്തിറങ്ങാനാകാത്ത ' അവസ്ഥയില്‍
ബ്രിട്ടീഷ് രാജകുടുംബത്തിന് പുതിയ അതിഥിയെത്തി. എലിസബത്ത് രാജ്ഢിയുടെ പുത്രന്‍ ആന്‍ഡ്രൂ രാജകുമാരന്റെ മകള്‍ ബിയാട്രീസ് രാജകുമാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ബിയാട്രീസിന്റെയും ഭര്‍ത്താവ് എഡോര്‍ഡൊ മാപേലി മോസിയുടേയും ആദ്യ കുഞ്ഞാണിത്. എന്റെ കുഞ്ഞുവാവയെ ഞാന്‍ സ്‌നേഹിക്കുന്നുവെന്നാണ് സഹോദരി യൂജിനി രാജകുമാരി ബിയാട്രിസിനെ അനുമോദിച്ച് കുറിപ്പിട്ടത്.

ബിയാട്രീസിന്റെ അമ്മ സാറ ഫെര്‍ഗുസണ്‍ ബാല്‍മൊറാലിയില്‍ നിന്നെത്തി കുഞ്ഞിനെ കണ്ടതായി റിപ്പോര്‍ട്ടുണ്ട്. ചെല്‍സിയ ആന്‍ഡ് വെസ്റ്റ് മിനിസ്റ്ററിലെ കെന്‍സിംഗ്ടണ്‍ മറ്റേണറ്റിയിലായിരുന്നു പ്രസവം. പ്രസവാനന്തര ശുശ്രൂഷയ്ക്ക് പിന്നാലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി രാജകുമാരി സെന്റ് ജെയിം പാലസ് അപ്പാര്‍ട്ട്‌മെന്റില്‍ തിരിച്ചെത്തിയതായാണ് റിപ്പോര്‍ട്ട്. രാജ്യാവകാശ നിരയില്‍ 11ാം സ്ഥാനത്തുള്ള കുഞ്ഞ് രാജ്ഞിയുടെ 12ാമത് ഗ്രെയിറ്റ് ഗ്രാന്‍ഡ് ചൈല്‍ഡാണ്.

Prince Andrew has been served with a sexual assault lawsuit for a second time.

ബ്രിട്ടീഷ് രാജകുടുംബത്തിന് നാണക്കേടായ സംഭവമായിരുന്നു അമേരിക്കയില്‍ സ്ത്രീ പീഡന കേസ് നേരിടുന്ന ആന്‍ഡ്രൂ രാജകുമാരന്റെത്. ബല്‍കൊറയിലെ എസ്റ്റേറ്റിലാണ് അദ്ദേഹമിപ്പോള്‍. കേസ് പിന്‍വലിക്കാന്‍ നടത്തിയ ശ്രമവും പരാജയപ്പെട്ട അവസ്ഥയില്‍ പേരകുട്ടിയെ കാണാന്‍ ആഗ്രഹമുണ്ടെങ്കിലും മടങ്ങുന്നതിനെ കുറിച്ച് റിപ്പോര്‍ട്ടുകളില്ല.

ആന്‍ഡ്രൂരാജകുമാരന്റെ സഹോദരനായ ചാള്‍സ് രാജകുമാരനും കമില രാജകുമാരിയും ദമ്പതികള്‍ക്ക് അഭിനന്ദന സന്ദേശമയച്ചു.

Other News in this category4malayalees Recommends