ജോലി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവര്‍ത്തകയെ സ്‌കൂട്ടറിലിടിച്ച് വീഴ്ത്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; പൊലീസ് അന്വേഷണം തുടങ്ങി

ജോലി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവര്‍ത്തകയെ സ്‌കൂട്ടറിലിടിച്ച് വീഴ്ത്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമം;  പൊലീസ് അന്വേഷണം തുടങ്ങി
ആലപ്പുഴയില്‍ ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. തൃക്കുന്നപ്പുഴ പാനൂരിന് സമീപം ഇന്നലെ അര്‍ധരാത്രിയോടെ ആണ് സംഭവം.കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കു നേരെയായിരുന്നു അതിക്രമം. സ്‌കൂട്ടറിലിടിച്ച് വീഴ്ത്തി ഇവരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. യുവതിക്ക് പരിക്കേറ്റിട്ടുണ്ട്.

വണ്ടാനത്തെ മെഡിക്കല്‍ കോളജില്‍ നിന്ന് 17 കിലോ അകലെ തൃക്കുന്നപ്പുഴ പാനൂര്‍ ഭാഗത്തുള്ള വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്നു യുവതി. തോട്ടപ്പള്ളി തൃക്കുന്നപ്പുഴ ഭാഗത്തേക്കുള്ള റോഡില്‍ പല്ലന ഭാഗത്ത് എത്തിയപ്പോള്‍ പിന്നാലെ ബൈക്കിലെത്തിയ രണ്ടുപേര്‍ തലക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു. നിയന്ത്രണം വിട്ട സുബിനയുടെ സ്‌കൂട്ടര്‍ വൈദ്യുതി തൂണിലിടിക്കുകയും മറിയുകയും ചെയ്തു. തുടര്‍ന്ന് ബൈക്കിലെത്തിയവര്‍ സുബിനയുടെ കഴുത്തിന് പിടിച്ച് ബൈക്കിന്റെ നടുവിലിരുത്തി തട്ടിക്കൊണ്ട് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.

എന്നാല്‍ പോലീസ് പട്രോളിംഗ് വാഹനം കണ്ടതോടെ ഇവര്‍ രക്ഷപ്പെട്ടു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കഴുത്തിന് മുറിവേറ്റതിനാല്‍ യുവതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി അപ്രതീക്ഷിതമായി നടന്ന സംഭവത്തിന്റെ ഷോക്കിലുമാണിവര്‍.

Other News in this category4malayalees Recommends