യുകെയുടെ ഇന്ത്യയ്‌ക്കെതിരായ നീക്കം ; മര്യാദയല്ലെന്നും യുകെയില്‍ നടത്താനിരുന്ന പരിപാടികളില്‍ നിന്ന് പിന്മാറുന്നുവെന്നും തരൂര്‍ ; ഇത് വംശീയമെന്ന് ജയറാം രമേശ്

യുകെയുടെ ഇന്ത്യയ്‌ക്കെതിരായ നീക്കം ; മര്യാദയല്ലെന്നും യുകെയില്‍ നടത്താനിരുന്ന പരിപാടികളില്‍ നിന്ന് പിന്മാറുന്നുവെന്നും തരൂര്‍ ; ഇത് വംശീയമെന്ന് ജയറാം രമേശ്
വാക്‌സീന്‍ രണ്ട് ഡോസ് എടുത്താലും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയ യുകെയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി ശശി തരൂര്‍ എംപി. വാക്‌സീന്‍ സ്വീകരിച്ചവരെ നിര്‍ബന്ധിത ക്വാറന്റീനിലിരുത്തുന്നത് മര്യാദയല്ലെന്ന് കാട്ടി യുകെയില്‍ നടക്കാനിരിക്കുന്ന ചില പരിപാടികളില്‍ നിന്ന് പിന്മാറുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.

കേംബ്രിഡ്ജ് യൂണിയന്‍ സംഘടിപ്പിക്കുന്ന സംവാദ പരിപാടിയില്‍ നിന്നും തന്റെ ഒരു പുസ്തക പ്രകാശനത്തില്‍ നിന്നുമാണ് തരൂരിന്റെ പിന്മാറ്റം. രണ്ട് ഡോസ് വാക്‌സീനെടുത്താലും ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ എന്ന തീരുമാനം തെറ്റാണെന്നും തരൂര്‍ വിമര്‍ശിച്ചു. വെള്ളിയാഴ്ചയാണ് യുകെ തീരുമാനം അറിയിച്ചത്. ഒക്ടോബര്‍ നാല് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.

യുകെ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളില്‍ ആസ്ട്രസെനെക വാക്‌സീന്‍ എടുത്തവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്ന് പറയുകയും അതിന്റെ ഇന്ത്യന്‍ പതിപ്പായ കോവിഷീല്‍ഡിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്നതിലെ യുക്തി വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

യുകെയുടെ തീരുമാനത്തെ വംശീയമെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചത്. കോവിഷീല്‍ഡ് വാക്‌സീന്‍ വികസിപ്പിച്ചത് യുകെയിലാണെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അവിടേക്കും വാക്‌സീന്‍ കയറ്റി അയക്കുന്നുണ്ടെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു.

Other News in this category4malayalees Recommends