ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ നിരത്തിലിറങ്ങി പ്രതിഷേധം ; സ്വാതന്ത്ര്യം വേണമെന്ന പേരില്‍ റോഡില്‍ നടന്നത് വ്യാപക അക്രമം ; നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടി പൊലീസ്

ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ നിരത്തിലിറങ്ങി പ്രതിഷേധം ; സ്വാതന്ത്ര്യം വേണമെന്ന പേരില്‍ റോഡില്‍ നടന്നത് വ്യാപക അക്രമം ; നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടി പൊലീസ്
ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ മെല്‍ബണിലെ വീഥികളില്‍ പ്രതിഷേധവുമായി എത്തിയതോടെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടി പൊലീസ്. വലിയൊരു സംഘം നടത്തിയ അക്രമങ്ങളായിരുന്നു റോഡില്‍ അരങ്ങേറിയത്. സ്‌പെന്‍സര്‍ സ്ട്രീറ്റ് , ഫിന്‍ഡര്‍ സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് പ്രതിഷേധം നടന്നത്.

പൊലീസിനെതിരെ പല വസ്തുക്കളും വലിച്ചെറിയുകയും പൊതുസ്ഥലത്തു നിന്ന് തന്നെ മദ്യപിക്കുകയും വാഹനങ്ങള്‍ തടയുകയുമൊക്കെയായി ഒരു കൂട്ടം പ്രതിഷേധക്കാര്‍ അഴിഞ്ഞാടുകയായിരുന്നു.


പ്രതിഷേധങ്ങളെ ഒതുക്കുമെന്നും ജനസുരക്ഷയാണ് ലക്ഷ്യമെന്നും വിക്ടോറിയ പൊലീസ് ചീഫ് കമ്മീഷണര്‍ വ്യക്തമാക്കി. വലിയ വെല്ലുവിളിയുണര്‍ത്തുന്ന ഇത്തരം പ്രതിഷേധങ്ങള്‍ അനുവദിക്കില്ലെന്നും പൊലീസ് പറഞ്ഞു.

പൊലീസ് കാറുകള്‍ നശിപ്പിച്ചും പൊലീസുകാരെ അക്രമിച്ചും നിയമം കൈയ്യിലെടുക്കുകയായിരുന്നു പലരും. കൂടുതല്‍ പൊലീസിനെ വിന്യസിച്ചാണ് പ്രതിഷേധം ഒതുക്കിയത്.


വാഹനങ്ങള്‍ തടഞ്ഞും റോഡില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ച പ്രതിഷേധക്കാര്‍ ചില വാഹനങ്ങള്‍ക്ക് മുകളില്‍ കയറിയും പ്രതിഷേധിച്ചു.

ലോക്ക്ഡൗണ്‍ തുടരുന്നതില്‍ അതൃപ്തരായവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെയും റോഡില്‍ പ്രതിഷേധക്കാര്‍ ഒത്തുകൂടി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ജനസുരക്ഷയെ കരുതിയാണ് നിയന്ത്രണം കൊണ്ടുവരുന്നതെന്നും കോവിഡ് കേസുകള്‍ ഉയരുന്നതിനിടെ ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ രോഗ വ്യാപനത്തിന് ഇടയാക്കുമെന്നും ആശങ്കയുണ്ട്. അക്രമം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Other News in this category4malayalees Recommends