സിനിമയ്ക്ക് വേണ്ടി ഏകദേശം ഒരു മാസത്തോളം മിക്‌സ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിച്ചു ; മഞ്ചു വാര്യര്‍ പറയുന്നു

സിനിമയ്ക്ക് വേണ്ടി ഏകദേശം ഒരു മാസത്തോളം മിക്‌സ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിച്ചു ; മഞ്ചു വാര്യര്‍ പറയുന്നു
ജാക്ക് ആന്‍ഡ് ജില്ലിലെ തന്റെ കഥാപാത്രം ഫണ്ണിയാണ്. ഒപ്പം അഡ്വന്‍ഞ്ചറുമാണ്. താന്‍ ഇതുവരെ ചെയ്യാത്ത പുതിയ പുതിയ പരീക്ഷണങ്ങളും ആ സിനിമയില്‍ തന്നെ കൊണ്ട് സന്തോഷേട്ടന്‍ ചെയ്യിപ്പിച്ചിട്ടുണ്ട്. അതൊക്കെ സന്തോഷേട്ടന്റെ റിസ്‌കാണ്. സിനിമയെ കുറിച്ച് കേള്‍ക്കുന്ന കാലം തൊട്ടേ കേള്‍ക്കുന്ന പേരാണ് സന്തോഷ് ശിവന്റെ ക്യാമറയെ കുറിച്ച്.

അദ്ദേഹത്തിന്റെ ഒരു ഫ്രെയിമിലെങ്കിലും നില്‍ക്കാന്‍ കഴിയണേയെന്ന് പണ്ടൊക്കെ ആഗ്രഹിച്ചിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍, അതിലുപരി ഒരു നല്ല മനുഷ്യന്റെ കൂടെ ഏകദേശം ഒന്നരമാസത്തോളം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. നല്ല അനുഭവങ്ങളായിരുന്നു അതെല്ലാം. അതിലുപരി നല്ലൊരു മനസിന് ഉടമ കൂടിയാണ് അദ്ദേഹമെന്ന് മഞ്ജു പറയുന്നു.

അതേസമയം, ചിത്രത്തില്‍ നേരത്തെ പുറത്തെത്തിയ 'കിം കിം' എന്ന ഗാനം കൂടാതെ മറ്റൊരു തമിഴ് പാട്ട് കൂടി മഞ്ജു ആലപിച്ചിട്ടുണ്ട്. തമിഴിലെ തന്റെ ആദ്യത്തെ പാട്ടായിരിക്കും ഇതെന്നും അത്യാവശ്യം നല്ല രീതിയിലുള്ള ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും മഞ്ജു പറഞ്ഞു. സിനിമയ്ക്ക് വേണ്ടി ഏകദേശം ഒരു മാസത്തോളം മിക്‌സ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിച്ചെന്നും താരം പറയുന്നു.

Other News in this category4malayalees Recommends