ശില്പ ദീദി, നിങ്ങള്‍ക്ക് സ്വന്തം ഭര്‍ത്താവിനെക്കുറിച്ച് ഒന്നും അറിയില്ലേ? എന്റെ വീഡിയോകള്‍ അദ്ദേഹം നിങ്ങളെ കാണിച്ചിട്ടുണ്ടല്ലോ: ഷെര്‍ലിന്‍ ചോപ്ര

ശില്പ ദീദി, നിങ്ങള്‍ക്ക് സ്വന്തം ഭര്‍ത്താവിനെക്കുറിച്ച് ഒന്നും അറിയില്ലേ? എന്റെ വീഡിയോകള്‍ അദ്ദേഹം നിങ്ങളെ കാണിച്ചിട്ടുണ്ടല്ലോ: ഷെര്‍ലിന്‍ ചോപ്ര
അശ്ലീല വീഡിയോ നിര്‍മാണ കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ്പ ഷെട്ടിയ്‌ക്കെതിരേ നടി ഷെര്‍ലിന്‍ ചോപ്ര. രാജ് കുന്ദ്രയുടെ കമ്പനി നിര്‍മിച്ചിരുന്നത് ബി ഗ്രേഡ് വീഡിയോകളായിരുന്നുവെന്നും മറ്റു ഇടപാടുകളെക്കുറിച്ച് തനിക്കറിയില്ലെന്നും ശില്‍പ്പ മൊഴി നല്‍കിയിരുന്നു.

'ശില്‍പ്പ ദീദി' എന്ന് അഭിസംബോധന ചെയ്താണ് ഷെര്‍ലിന്‍ ചോപ്രയുടെ വിമര്‍ശനം. 'ദീദിയ്ക്ക് ഭര്‍ത്താവിനെക്കുറിച്ച് ഒന്നും അറിയില്ല, ഭര്‍ത്താവിന്റെ ഇടപാടുകളെക്കുറിച്ചും അദ്ദേഹത്തിന്റെ സ്വത്തുവകകളെക്കുറിച്ചും അറിയില്ല അല്ലേ? അതിശയം തന്നെ' ഷെര്‍ലിന്‍ ചോപ്ര പ്രതികരിച്ചു.

രാജ് കുന്ദ്ര തന്റെ വീഡിയോകള്‍ ശില്‍പ്പയെ കാണിച്ചിട്ടുണ്ടെന്നും അവര്‍ക്ക് അത് ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞുവെന്നും ഷെര്‍ലിന്‍ ചോപ്ര നേരത്തേ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ശില്‍പ്പയ്ക്ക് അറിവില്ലാതെ രാജ് കുന്ദ്ര ഒന്നും ചെയ്യില്ലെന്നായിരുന്നു ഷെര്‍ലിന്റെ ആരോപണം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്കുന്ദ്രയ്‌ക്കെതിരെ 1,400 പേജുള്ള കുറ്റപ്പത്രം അന്വേഷണ സംഘം സമര്‍പ്പിച്ചത്. കേസിലെ പ്രധാനപ്രതി രാജ് കുന്ദ്രയാണെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്.


Other News in this category4malayalees Recommends