കേരള സംസ്ഥാന സര്‍ക്കാരിന്റെ ഭാഗ്യക്കുറി പ്രഖ്യാപനം ഏറെ ട്വിസ്റ്റുകളോടെ ; അഹമ്മദിന് ടിക്കറ്റിന്റെ ഫേട്ടോ നല്‍കിയതാര് ; സംശയങ്ങള്‍ ഒഴിയുന്നില്ല

കേരള സംസ്ഥാന സര്‍ക്കാരിന്റെ ഭാഗ്യക്കുറി പ്രഖ്യാപനം ഏറെ ട്വിസ്റ്റുകളോടെ ; അഹമ്മദിന് ടിക്കറ്റിന്റെ ഫേട്ടോ നല്‍കിയതാര് ; സംശയങ്ങള്‍ ഒഴിയുന്നില്ല
കേരള സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ഭാഗ്യക്കുറി പ്രഖ്യാപനം ഏറെ ട്വിസ്റ്റുകളോട് കൂടിയതായിരുന്നു. ഞായറാഴ്ച ആയിരുന്നു ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുത്തത്. തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറീസില്‍ നിന്നും വിറ്റുപോയ ഠല 645465 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം. 12 കോടിയുടെ ഉടമ ആരായിരിക്കുമെന്ന ആകാംഷകള്‍ക്കൊടുവിലാണ് 'ടിക്കറ്റ് അടിച്ചത് തനിക്കാണെന്ന്' അവകാശവാദവുമായി ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ വയനാട് സ്വദേശി സെയ്!തലവി രംഗപ്രവേശനം ചെയ്തത്.

കോഴിക്കോട്ട് നിന്ന് സുഹൃത്ത് വഴിയെടുത്ത ടിക്കറ്റിനാണ് സമ്മാനമെന്നാണ് സെയ്!തലവി പറഞ്ഞത്. സുഹൃത്ത് ടിക്കറ്റ് ഉടന്‍ വയനാട്ടിലെ കുടുംബാംഗങ്ങള്‍ക്ക് കൈമാറുമെന്നും സെയ്!തലവി പറഞ്ഞിരുന്നു. ഇതോടെ, ആളുകളുടെ ഒഴുക്കായിരുന്നു. വാട്ട്‌സ്ആപ്പ് വഴി ടിക്കറ്റ് വാങ്ങുകയായിരുന്നുവെന്നും പണം സുഹൃത്തിനയച്ച് കൊടുത്തുവെന്നുമായിരുന്നു യുവാവ് പറഞ്ഞത്.

എന്നാല്‍, ടിക്കറ്റ് വിറ്റത് കോഴിക്കോട്ടോ പാലക്കാട്ടോ അല്ലെന്നും തൃപ്പൂണിത്തുറയിലെ കടയില്‍ നിന്നുതന്നെയാണെന്നും ഏജന്‍സി ജീവനക്കാര്‍ ആവര്‍ത്തിച്ചതോടെ സംഭവത്തില്‍ സംശയം ഉണ്ടായി. ഇതിനിടെയാണ് എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് സെയ്തലവിയുടെ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ വന്നത്. ഓണം ബമ്പറടിച്ച ടിക്കറ്റ് കയ്യിലില്ലെന്നും അതിനെക്കുറിച്ച് ഒന്നുമറിയില്ലെന്നുമാണ് അഹമ്മദ് പ്രതികരിച്ചത്.

'ടിക്കറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഇന്നലെ 4.10ന് ഒരാളെനിക്ക് ഫേസ്ബുക്കില്‍ ഇട്ടുതന്നു. ഈ ടിക്കറ്റ് ഞാന്‍ സെയ്തലവിക്ക് 4.53ന് അയച്ച് കൊടുത്തു. ഒരു സുഹൃത്തിന് സെയ്തലവി കുറച്ച് കാശ് കൊടുക്കാനുണ്ടെന്ന് പറഞ്ഞു. തനിക്കാണ് സമ്മാനമടിച്ചതെന്ന് ഇയാളോട് പറയുമെന്നും സെയ്തലവി എന്നോട് പറഞ്ഞു. പറഞ്ഞോളൂ എന്ന് ഞാനും പറഞ്ഞു. അല്ലാതെ വേറെ ഒന്നുമില്ല', എന്നായിരുന്നു അഹമ്മദ് വെളിപ്പെടുത്തിയത്. ഇതോടെ സെയ്തലവി പറഞ്ഞത് കള്ളമാണെന്ന് വിമര്‍ശനമുയര്‍ന്നു.

വാദപ്രതിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നതിനിടയില്‍ യഥാര്‍ത്ഥ ഭാഗ്യവാന്‍ ഇതൊക്കെ കണ്ട് ചിരിക്കുന്നുണ്ടാകുമെന്ന് പലരും പറഞ്ഞു. വിവാദം കൊഴുക്കുന്നതിനിടെ തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലന്‍ രംഗപ്രവേശനം ചെയ്തു. ലോട്ടറി ടിക്കറ്റ് ബാങ്കില്‍ കൈമാറിയതിന് ശേഷമാണ് സസ്‌പെന്‍സ് നീക്കി ജയപാലന്‍ രംഗത്തെത്തിയത്.

സെയ്തലവി അവകാശവാദമുന്നയിച്ച് വന്നുവല്ലോ എന്ന ചോദ്യത്തിന് 'ഞങ്ങള്‍ക്ക് സന്തോഷം. ഞങ്ങളുടെ പുറകെ ആരും വരില്ലല്ലോ. സാവദാനം ബാങ്കില്‍ പോയി ടിക്കറ്റ് കൈമാറി എല്ലാം ചെയ്തു വന്നു. ഇല്ലെങ്കില്‍ എല്ലാവരും ഞങ്ങളുടെ പുറകെ ആയിരിക്കുമായിരുന്നു. അതോണ്ട് അങ്ങനെ പോകട്ടെ എന്ന് വിചാരിച്ചു. അതാണ് എല്ലാം കഴിഞ്ഞ് ഞങ്ങള്‍ പറഞ്ഞത്. ടിക്കറ്റ് കൈമാറുന്നത് വരെ ആരോടും പറഞ്ഞില്ല. എല്ലാം രഹസ്യമായി വച്ചു', എന്നായിരുന്നു ജയപാലന്റെ മകന്റെ മറുപടി.

എന്തായാലും വിഷയത്തില്‍ നിയമനടപടി ഉണ്ടാകുമോയെന്നാണ് വ്യക്തമാകുന്നത്.

Other News in this category4malayalees Recommends