വിക്ടോറിയ കോവിഡ് പ്രതിസന്ധിയിലേക്കോ? മുന്നറിയിപ്പുമായി മെല്‍ബണ്‍ ആശുപത്രിയിലെ എമര്‍ജന്‍സി റൂമില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിന്റെ തുറന്ന കത്ത്; വാക്‌സിനെടുക്കാന്‍ ജനങ്ങളോട് അപേക്ഷ

വിക്ടോറിയ കോവിഡ് പ്രതിസന്ധിയിലേക്കോ? മുന്നറിയിപ്പുമായി മെല്‍ബണ്‍ ആശുപത്രിയിലെ എമര്‍ജന്‍സി റൂമില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിന്റെ തുറന്ന കത്ത്; വാക്‌സിനെടുക്കാന്‍ ജനങ്ങളോട് അപേക്ഷ

വിക്ടോറിയയില്‍ കോവിഡ് പിടിപെടുന്ന രോഗികളുടെ എണ്ണം പരിധികളില്ലാതെ ഉയരുന്നതിനിടെ എല്ലാ ഓസ്‌ട്രേലിയക്കാരും വാക്‌സിനെടുക്കാന്‍ തയ്യാറാകണമെന്ന അപേക്ഷയുമായി നഴ്‌സ്. മെല്‍ബണിലെ പബ്ലിക് ഹോസ്പിറ്റല്‍ എമര്‍ജന്‍സി വിഭാഗത്തില്‍ ജോലി ചെയ്യുന്ന നഴ്‌സ് കാറ്റി ക്ലെരെ എനോകയാണ് ഇന്‍സ്റ്റാഗ്രാമില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന കഷ്ടതകളെ കുറിച്ച് വിവരിച്ച് രംഗത്ത് വന്നത്.


'ഞാന്‍ ഇഡി നഴ്‌സായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് അഞ്ച് വര്‍ഷത്തില്‍ താഴെ മാത്രമേ ആയിട്ടുള്ളൂ. എന്നാല്‍ കരിയറിന്റെ തുടക്കമാകേണ്ട ഈ ഘട്ടം ഇതിന്റെ അവസാനമായാണ് അനുഭവപ്പെടുന്നത്. എന്റെ പാഷന് ആയുസ്സ് വളരെ കുറവായിരിക്കുന്നു', അവര്‍ കുറിച്ചു. ഓരോ ദിവസവും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ നോക്കുമ്പോള്‍ ഞാനും, എന്റെ സഹജീവനക്കാരും ക്ഷീണിതരും, തകര്‍ച്ചയുടെ വക്കിലുമാണ്, നഴ്‌സ് വ്യക്തമാക്കി.

ഞങ്ങളുടെ ജോലി ഏറെ സമ്മര്‍ദത്തിലാണ്, നമ്മുടെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍, ഹോസ്പിറ്റലുകള്‍, ഹെല്‍ത്ത്‌കെയര്‍ സര്‍വ്വീസുകള്‍, മറ്റ് സേവനങ്ങള്‍ എന്നിവയെല്ലാം ഓരോ ദിവസം കടന്നുപോകുംതോറും കൂടുതല്‍ ദുരിതത്തിലാണ്, കാറ്റി പറയുന്നു. ക്രിസ്മസ് സീസണ്‍ എത്തുമ്പോഴേക്കും സ്ഥിതി മോശമാകാനാണ് സാധ്യതയെന്ന് നഴ്‌സ് മുന്നറിയിപ്പ് നല്‍കുന്നു.

ആവശ്യക്കാരുടെ എണ്ണമേറുന്നതോടെ യഥാര്‍ത്ഥത്തില്‍ സേവനങ്ങള്‍ വേണ്ടവരിലേക്ക് ഇത് എത്താത്ത സ്ഥിതി വരുമെന്നാണ് ആശങ്ക. ആശുപത്രികള്‍ നിറയുകയും, ബെഡുകള്‍ ഒഴിവില്ലാത്ത അവസ്ഥയും വന്നാല്‍ എങ്ങിനെ ചികിത്സിക്കും?, നഴ്‌സ് ചോദിക്കുന്നു.

ആശുപത്രിയില്‍ രോഗമുക്തി നേടുന്നവരില്‍ അധികവും വാക്‌സിന്‍ സ്വീകരിക്കാത്തവരാണെന്നും നഴ്‌സ് ചൂണ്ടിക്കാണിച്ചു. കോവിഡിനെ സംശയത്തോടെ കാണുന്നവരുടെ മനസ്സ് തിരുത്താമെന്ന പ്രതീക്ഷയോടെയാണ് കാറ്റി തുറന്ന കത്ത് പങ്കുവെച്ചത്.
Other News in this category4malayalees Recommends